നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Breaking: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം; ഗവർണറുടെ ശുപാർശ രാംനാഥ് കോവിന്ദ് അംഗീകരിച്ചു

  Breaking: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം; ഗവർണറുടെ ശുപാർശ രാംനാഥ് കോവിന്ദ് അംഗീകരിച്ചു

  രാഷ്ട്രപതി ഭരണം തെരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസങ്ങൾക്ക് ശേഷം

  News18 Malayalam

  News18 Malayalam

  • Share this:
   മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതു സംബന്ധിച്ച ഗവർണറുടെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഭരണഘടനയുടെ 356ാം അനുച്ഛേദം അനുസരിച്ചാണ് നടപടി. സർക്കാർ രൂപീകരണത്തിന് എൻസിപിക്ക് രാത്രി 8.30വരെയായിരുന്നു സമയപരിധി ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ശരത് പവാറും കോൺഗ്രസ് നേതാക്കളും മുംബൈയിൽ കൂടിക്കാഴ്ച നടത്തും.

   രാഷ്ട്രപതി ഭരണം ഏർപ്പെടുത്താതെ മറ്റ് വഴികളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഗവർണർ വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരണത്തിന് എൻസിപിക്ക് അനുവദിച്ച സമയം അവസാനിക്കുന്നതിന് മുമ്പ് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകിയെന്നാണ് ആരോപണം.

   സർക്കാരുണ്ടാക്കാനുള്ള ചർച്ചകളിൽ നിന്നും കോൺഗ്രസ് പിൻമാറിയതോടെയാണ് ശിവസേനയുടെ മുഖ്യമന്ത്രി മോഹം പൊലിഞ്ഞത്. ഭൂരിപക്ഷപിന്തുണ അറിയിക്കുന്നതില്‍ ശിവസേന പരാജയപ്പെട്ടതോടെ ഗവര്‍ണര്‍ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. എൻസിപിക്ക് ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എൻസിപി പിൻമാറ്റം അറിയിക്കുമെന്ന സൂചനക്കിടെയാണ് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.

   Also Read- ചെന്നൈ IITയിലെ വിദ്യാർത്ഥിനി ഫാത്തിമയുടെ ആത്മഹത്യ; അധ്യാപകനെതിരെ കുടുംബം

   തിങ്കളാഴ്ച ഏഴു മണിവരെയാണ് ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരുന്നത്. എന്നാൽ കോണ്‍ഗ്രസ് പിന്തുണ പ്രതീക്ഷിച്ച് രാജ്ഭവനിലെത്തിയ ആദിത്യ താക്കറെയ്ക്ക് സന്നദ്ധത അറിയിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാൻ ഗവർണർ തയാറായില്ല. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശിവസേനയെ പിന്തുണയ്ക്കണമെന്ന അഭിപ്രായമാണുള്ളതെങ്കിലും ദേശിയ നേതൃത്വം അതിന് തയാറായില്ല. കോൺഗ്രസ് നിലപാടിനു പിന്നാലെയാണ് എൻസിപിയും ശിവസേനയെ കൈവിട്ടത്.
   First published:
   )}