നടൻ വിജയ് കസ്റ്റഡിയിൽ തുടരുന്നതിനിടെ വിശദീകരണവുമായി ആദായനികുതി വകുപ്പ്. താരത്തെ കൂടാതെ ബഗിൽ സിനിമ നിർമ്മിച്ച എജിഎസ് കമ്പനി ഉടമ, വിതരണക്കാരൻ, പണമിടപാടുകാരൻ എന്നിവരെയാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അതേസമയം താരത്തിന്റെ പേരോ, കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള തെളിവുകൾ ലഭിച്ചെന്നോ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നില്ല.
ബിഗില്‍ സിനിമ 300 കോടി രൂപയുടെ കളക്ഷൻ നേടിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. ചെന്നൈയിലും മധുരയിലുമായി 38 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
പണമിടപാടുകാരന്റെ ചെന്നൈ, മധുര എന്നിവിടങ്ങളിലുള്ള രഹസ്യകേന്ദ്രങ്ങളിൽ നിന്നും 77 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. 77 കോടിയും പണമിടപാടുകാരനായ അന്‍പു ചെഴിയനില്‍ നിന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. ഭൂമിഇടപാട് രേഖകള്‍, ചെക്കുകള്‍ തുടങ്ങിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് 300 കോടിക്കു മുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.