പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി, ദേശീയ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ (commercial LPG cylinder) വില 102.50 രൂപ കുറച്ചു. ഇത് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്ന് മുതൽ ഡൽഹിയിൽ 1998.50 രൂപ വില വരുമെന്ന് വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.
19 കിലോഗ്രാം സിലിണ്ടറിന്റെ ഏറ്റവും വലിയ ഉപയോക്തൃ വിഭാഗമായ റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, ചായക്കടകൾ തുടങ്ങിയവയ്ക്ക് ഇത് കുറച്ച് ആശ്വാസം നൽകും.
കഴിഞ്ഞ മാസം ഡിസംബർ ഒന്നിന്, 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില 100 രൂപ വർധിപ്പിച്ചതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില ഡൽഹിയിൽ 2,101 രൂപയായി മാറിയിരുന്നു. സിലിണ്ടറിന് 2,200 രൂപ ആയിരുന്നു മുൻപത്തെ നിരക്ക്.
എന്നിരുന്നാലും, 14.2 കിലോ, 5 കിലോ, 10 കിലോ സിലിണ്ടറുകളുടെയോ മറ്റ് ഗാർഹിക സിലിണ്ടറുകളുടെയോ വിലയിൽ കുറവില്ല.
മെട്രോ നഗരങ്ങളിലെ വാണിജ്യ എൽപിജി സിലിണ്ടർ വില ചുവടെ:ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 100 രൂപ കുറച്ചതിന് ശേഷം ഇന്ന് മുതൽ 1998.50 രൂപയാകും. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ഇനി 2,072 രൂപയാകും.
മുംബൈയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വാണിജ്യ വാതക വില 1,948.5 രൂപയാകും.
19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഗ്യാസ് സിലിണ്ടറിന് ചെന്നൈയിൽ 2,132 രൂപയാണ് വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.