നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'പെട്രോൾ ഡീസൽ പാചകവാതക വില മാർച്ചിലോ ഏപ്രിലിലോ കുറയും'; കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

    'പെട്രോൾ ഡീസൽ പാചകവാതക വില മാർച്ചിലോ ഏപ്രിലിലോ കുറയും'; കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

    കോവിഡിന് മുമ്പുള്ള അവസ്ഥയ്ക്ക് സമാനമായ രീതിയിൽ ഇന്ധനത്തിന്റെ ആവശ്യം എത്തിയിരിക്കുന്നു. അതിനാലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചതെന്ന് മന്ത്രി

    News18 Malayalam

    News18 Malayalam

    • Share this:
      ന്യൂഡൽഹി: പെട്രോൾ-ഡീസൽ പാചകവാതക വില മാർച്ചിലോ ഏപ്രിലിലോ കുറയുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഉൽപ്പാദനം വർദ്ധിപ്പിക്കാൻ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളായ റഷ്യ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അതുകൊണ്ടുതന്നെ ക്രൂഡ് ഓയിൽ ബാരലിന് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ മാർച്ചിലോ ഏപ്രിലിലോ ഇന്ധന - പാചകവാതക ചില്ലറ വിൽപന വിലയും കുറയുമെന്ന് കരുതുന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

      കോവിഡ് -19 മഹാമാരി മൂലം ഡിമാൻഡിൽ ഗണ്യമായ ഇടിവുണ്ടായതിനാൽ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ പ്രമുഖ എണ്ണ ഉൽപാദക രാജ്യങ്ങൾ കഴിഞ്ഞ വർഷം ഏപ്രിലിൽ തീരുമാനിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. “ഈ രാജ്യങ്ങൾ കൂടുതൽ ലാഭമുണ്ടാക്കാൻ കുറഞ്ഞ അളവിൽ ഇന്ധനം ഉത്പാദിപ്പിക്കുന്നു. കുറഞ്ഞ അളവിൽ ഇന്ധനം ഇപ്പോഴും ഉൽ‌പാദിപ്പിക്കപ്പെടുമ്പോൾ, കോവിഡിന് മുമ്പുള്ള അവസ്ഥയ്ക്ക് സമാനമായ രീതിയിൽ ഇന്ധനത്തിന്റെ ആവശ്യം എത്തിയിരിക്കുന്നു. അതിനാലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചു, ”അദ്ദേഹം വാരണാസിയിൽ ശനിയാഴ്ച പറഞ്ഞു.

      പ്രധാന എണ്ണ ഉൽപാദന രാജ്യങ്ങളുമായുള്ള തനിക്ക് ബന്ധമുണ്ടെന്നും അവരോട് സംസാരിച്ചിട്ടുണ്ടെന്നും പ്രധാൻ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഇന്ത്യയിൽ എണ്ണവില കുറയാൻ വേണ്ടി ഇന്ധന ഉൽപാദനം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു. ഡീസൽ, പെട്രോൾ, ഗ്യാസ് എന്നിവയുടെ വില എപ്പോൾ കുറയുമെന്ന് ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. “എന്നാൽ പാചക വാതകം, ഡീസൽ, പെട്രോൾ എന്നിവയുടെ വില മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തോടെ കുറയാനിടയുണ്ട്.

      Also Read- Petrol Diesel Price| മാറ്റമില്ലാതെ ഇന്ധന വില; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം

      പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വിലക്കയറ്റത്തിനെതിരെ ഇന്ത്യയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വസതിക്ക് പുറത്ത് ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ ഇറാനി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 5 രൂപ കൂടിയപ്പോഴാണ് സ്മൃതി ഇറാനി പ്രതിഷേധവുമായി രംഗത്തെത്തിയത്, എന്നാൽ രാജ്യം “നാണയപ്പെരുപ്പം” അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ പോലും ഇന്ന് അവർ പൂർണ്ണമായും നിശബ്ദരാണെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ‌വൈ‌സി) പ്രസിഡന്റ് ശ്രീനിവാസ് ബി വി പറഞ്ഞു. “ഇന്ന് യൂത്ത് കോൺഗ്രസ് മന്ത്രി സ്മൃതി ഇറാനിയെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ ശ്രമിച്ചു. പെട്രോൾ വില ലിറ്ററിന് 100 രൂപ കവിഞ്ഞു, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡീസൽ 90 രൂപ കവിഞ്ഞു, പാചക ഗ്യാസ് സിലിണ്ടറുകളുടെ വില അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ”അദ്ദേഹം പറഞ്ഞു.

      രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നു മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന പെട്രോൾ, ഡീസൽ വില ഇന്നലെ വീണ്ടും വർധിച്ചിരുന്നു. വിവിധ നഗരങ്ങളിൽ പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് ഉയർന്നത്. കേരളത്തിൽ ഇന്ധന വില സർവകാല റെക്കോർഡ് തകർത്ത് മുന്നേറുകയാണ്. ഒരു ലിറ്റർ പെട്രോളിന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സർവകാല റെക്കോർഡാണ് ഇന്ന്‌ മറികടന്നത്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് 91.42 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 85.99 രൂപയും.
      Published by:Anuraj GR
      First published:
      )}