ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ ഉറഞ്ഞുപോകുന്ന തണുപ്പത്ത് പുരോഹിതനറെ സമരം. ക്ഷേത്രത്തിലെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേദാർനാഥ് ദേവസ്ഥാനം ബോർഡ് രൂപീകരിക്കുന്നതിനെതിരെയാണ് 32കാരനായ സന്തോഷ് ത്രിവേദി എന്ന പുരോഹിതൻ ദിവസം മൂന്നു നേരം അർദ്ധനഗ്നനായി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
"ദേവ്സ്ഥാനം ബോർഡ് രൂപീകരിക്കുന്നതിനെതിരെയാണ് എന്റെ പ്രതിഷേധം. പുരോഹിതരായ ഞങ്ങളെ പരമ്പരാഗത അവകാശങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയാണ് ഈ സരം. എന്റെ പ്രതിഷേധം ഞാൻ തുടരും," ത്രിവേദി പറയുന്നു.
45 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ ദിവസത്തിൽ മൂന്നുതവണ ത്രിവേദി പ്രതിഷേധിക്കുന്നു. രാവിലത്തെ പൂജാ സമയമായ 5.30നാണ് പ്രതിഷേധം തുടങ്ങുന്നത്. ഈ സമയം താപനില മൂന്നു മുതൽ നാലു ഡിഗ്രി വരെയായിരുന്നു.
രണ്ടാമത്തെ കുത്തിയിരിപ്പ് സമരം ഉച്ചയ്ക്ക് 12 മണിയോടെയാണ്. ഇത് 45 മിനിറ്റ് നീളും. അവസാനമായി, വൈകുന്നേരത്തെ പൂജാസമയമായ ആറുമണിയോടെയാണ് ഒന്നരമണിക്കൂറോളം സമരവുമായി സന്തോഷ് ത്രിവേദി രംഗതതുണ്ടാകും.
"ഗംഗോത്രി, യമുനോത്രി, ബദരീനാഥ് എന്നിവരുൾപ്പെടെ ചാർ ധാമിലെ 4 ക്ഷേത്രങ്ങളിലും ഇത്തരം പ്രതിഷേധം സംഘടിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. ഞങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ഉടൻ തന്നെ സമാനമായ പ്രതിഷേധം. "- പുരോഹിതന്മാരെ പ്രതിനിധീകരിച്ച് ദേവഭൂമി തീർത്ഥപുരോഹിത് ചാർ ധാം മഹാപഞ്ചായത്തിന്റെ വക്താവ് ബ്രിജേഷ് സതി പറഞ്ഞു,
അതേസമയം, ചാർ ഡാമുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് പുരോഹിതന്മാരും മറ്റ് 47 ക്ഷേത്രങ്ങളും (മൊത്തം 51) സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ചാർ ദാം ദേവാലയ ബോർഡ് ബിൽ പാസാക്കിയതിന് ശേഷമാണ് സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമായത്.
വൈഷ്ണോ ദേവി ക്ഷേത്ര ബോർഡിന്റെയും തിരുപ്പതി ബാലാജി ക്ഷേത്രത്തിന്‍റെയും മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണം അവരുടെ പരമ്പരാഗത അവകാശങ്ങൾ കവർന്നെടുക്കാനും നിയന്ത്രണം ഏറ്റെടുക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പുരോഹിതർ പറഞ്ഞു.
കഴിഞ്ഞ വർഷം, ഉത്തരാഖണ്ഡിലെ പുരോഹിത സംഘടനകൾ ഇന്ത്യൻ പ്രധാനമന്ത്രിക്ക് രക്തംകൊണ്ട് എഴുതിയ കത്തിൽ ചാർ ധാം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പുതിയ നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ചിരുന്നു.
TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]2019 ഡിസംബറിലാണ് ചാർധാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ബിൽ ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാന നിയമസഭയിൽ ചർച്ചയ്ക്ക് ശേഷം പാസാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.