Accident Death |ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു; മുഖ്യപ്രതി കസ്റ്റഡിയിലിരിക്കെ പൊലീസ് വാഹനം ഇടിച്ച് മരിച്ചു
Accident Death |ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു; മുഖ്യപ്രതി കസ്റ്റഡിയിലിരിക്കെ പൊലീസ് വാഹനം ഇടിച്ച് മരിച്ചു
പൊലീസ് സ്റ്റേഷന് തീയിട്ട കേസിലെ മുഖ്യപ്രതിയായ ആഷിഖുല്‍ ഇസ്ലാമിനെ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന മൊഴിയെ തുടര്‍ന്ന് അവിടേക്ക് കൊണ്ടുപോകുകയായിരുന്നു
ഗുവാഹത്തി: ആസാമില്‍(Assam) ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന്(Police Station) ആക്രമിച്ച് തീയിട്ട സംഭവത്തിലെ മുഖ്യപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു(Accident Death). പൊലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ മറ്റൊരു പൊലീസ്(Pplice) വാഹനം ഇടിച്ച് പ്രതി മരിച്ചെന്ന് വിശദീകരണം. കേസിലെ മുഖ്യപ്രതി ആഷിഖുല്‍ ഇസ്ലാം ആണ് മരിച്ചത്. ഇന്നലെയായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്.
നഗോണ്‍ ജില്ലയിലായിരുന്നു ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടത്. ഇതിന് പിന്നാലെ സംഭവത്തിലെ അഞ്ചു പ്രതികളുടെ വീടുകള്‍ അധികൃതര്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ എല്ലാം തന്നെ അനധികൃത കയ്യേറ്റമാണെന്ന് ആരോപിച്ചായിരുന്നു നടപടി.
കേസിലെ പ്രധാനപ്രതിയായ ആഷിഖുല്‍ ഇസ്ലാമിനെ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന മൊഴിയെ തുടര്‍ന്ന് അവിടേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് രണ്ടു പിസ്റ്റളും ഏഴു റൗണ്ട് വെടിയുണ്ടകളും കണ്ടെത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
തിരിച്ചുവരുമ്പോള്‍ പ്രതി വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇറങ്ങിയോടിയി ആഷിഖുലിനെ മറ്റൊരു പൊലീസ് വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ മാസം 21നായിരുന്നു ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് ആക്രമിച്ച് തീയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പോലീസ് കസ്റ്റഡിയില്‍ എടുത്ത മീന്‍കച്ചവടക്കാരനായ സഫിഖുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചത്. കൈക്കൂലി നല്കാന് വിസമ്മതിച്ച ഇസ്ലാമിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.
സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം പോലീസ് സ്റ്റേഷനു നേര്‍ക്ക് കല്ലെറിഞ്ഞു. ശേഷം, പോലീസുകാരെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന് കത്തിക്കുകയായിരുന്നു. അക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ വിട്ടയച്ചെന്നുംശരീരവേദനയെ തുടര്‍ന്ന് ഇയാള്‍ രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയെന്നും ദൗര്‍ഭാഗ്യവശാല്‍ മരിച്ചെന്നുമായിരുന്നു പോലീസ് വിശദീകരണം. എന്നാല്‍, രാവിലെ മീന്‍ വില്‍പ്പനയ്ക്ക് പോയ ഇസ്ലാമിനെ പോലീസ് പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പതിനായിരം രൂപയും താറാവിനെയും നല്കിയാല് മാത്രമേ ഇസ്ലാമിനെ വിട്ടയയ്ക്കുള്ളുവെന്ന് പോലീസുകാര്‍ പറഞ്ഞതായും ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.