HOME » NEWS » India » PRIME MINISTER AND CHIEF MINISTERS WILL RECEIVE VACCINE IN SECOND PHASE SS TV KPA

രണ്ടാംഘട്ട വാക്സിൻ വിതരണത്തിലേക്ക് കടക്കാൻ കേന്ദ്രം; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കും

ഒന്നാംഘട്ട വാക്സിൻ വിതരണം വിജയകരമായി പുരോഗമിക്കുന്നതായാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ

News18 Malayalam
Updated: January 21, 2021, 2:56 PM IST
രണ്ടാംഘട്ട വാക്സിൻ വിതരണത്തിലേക്ക് കടക്കാൻ കേന്ദ്രം; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കും
News18 Malayalam
  • Share this:
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 3 കോടി പേരെ ഉൾപെടുത്തിയുള്ള ഒന്നാംഘട്ട വാക്സിൻ വിതരണം വിജയകരമായി പുരോഗമിക്കുന്നതായാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഗൗരവതരമായ പാർശ്വ ഫലം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും സർക്കാർ പറയുന്നു.

ഈ സാഹചര്യത്തിലാണ് 50 വയസിന് മുകളിലും 50 വയസിന് താാഴെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെയും ഉൾപ്പെടുത്തി രണ്ടാംഘട്ട വാക്സീൻ വിതരണത്തിലേക്ക് കടക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ രണ്ടാം ഘട്ട യോഗം ഉടൻ വിളിക്കും. ആദ്യ ഘട്ടത്തിന്റെ വിശകലനവും രണ്ടാം ഘട്ടത്തിന്റെ ഒരുക്കവും വിലയിരുത്തും.

രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ള രാഷ്ട്രീയ നേതാക്കൾക്കും വാക്സീൻ നൽകും പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടക്കം 95% കേന്ദ്ര മന്ത്രിമാരും 50 വയസിന് മുകളിൽ പ്രായമായവരാണ്. 75% MPമാരും , 76 % മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കുന്നവരുടെ പട്ടികയിൽ വരും.

Also Read കൊച്ചി കോർപ്പറേഷന് 15 കോടിയോളം രൂപ പിഴ; 15 ദിവസത്തിനകം തുക കെട്ടിവെക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

രാജ്യസഭയിൽ 200ഉം ലേക്സഭയില് 343ഉം എംപിമാർ 50 വയയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇതോടെ പാർലമെന്റ് - നിയമസഭ സമ്മേളനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. അതേസമയം പ്രതിപക്ഷം വാക്സീൻ വിതരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നതായി ആരോഗ്യ മന്ത്രി ഹർഷവർധൻ കുറ്റപ്പെടുത്തി. ദുഷ്പ്രചാരണങ്ങൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ അവസാന പടിയാണ് വാക്സീൻ. ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്തണമെന്ന് ആരോഗ്യമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
Published by: user_49
First published: January 21, 2021, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories