'പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനകളിൽപ്പെട്ടവർ'; കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി

നിയമസഭയില്‍ എസ്ഡിപിഐയെ പരാമര്‍ശിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭാ പ്രസംഗത്തിൽ ആയുധമാക്കിയത്.

News18 Malayalam | news18-malayalam
Updated: February 6, 2020, 8:58 PM IST
'പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനകളിൽപ്പെട്ടവർ'; കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി
Modi-Pinarayi
  • Share this:
ന്യൂഡൽഹി: പൗരത്വ നിയമ  ഭേദഗതിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളിൽ തീവ്രവാദ സംഘടനയിൽപ്പെട്ടവർ നുഴഞ്ഞ് കയറുന്നതായി കേരള മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ബുധനാഴ്ച കേരള നിയമസഭയില്‍ എസ്ഡിപിഐയെ പരാമര്‍ശിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭാ പ്രസംഗത്തിൽ ആയുധമാക്കിയത്.

അതേസമയം കേരള മുഖ്യമന്ത്രിയുടെ നിലപാടിനെയും മോദി വിമർശിച്ചു. ഒരു വശത്ത് പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്ന മുഖ്യമന്ത്രി ഡൽഹിയിൽ ഇത്തരക്കാരെ പിന്തുണയ്ക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ പങ്കാളികളാകുമെന്ന് കേരള മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ദേശീയ തലസ്ഥാനത്ത് സമാനമായ പ്രതിഷേധത്തെ ഇടതുപക്ഷ അംഗങ്ങൾ പിന്തുണയ്ക്കുകയാണെന്നും മോദി പറഞ്ഞു.

'UPA തെലങ്കാന ബിൽ അവതരിപ്പിച്ചത് മറക്കരുത്'; കശ്മീർ, പൗരത്വ വിമർശനങ്ങളെ പ്രതിരോധിച്ച് പ്രധാനമന്ത്രി

"രാജ്യത്തെ വഴിതെറ്റിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ശരിയാണോ? ഇത്തരം പ്രചാരണത്തിന്റെ ഭാഗമാകാൻ ആർക്കെങ്കിലും കഴിയുമോ? സി‌എ‌എയ്ക്ക് എതിരെ പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്ന പാത നിർഭാഗ്യകരമാണ്," അദ്ദേഹം പറഞ്ഞു.

 
First published: February 6, 2020, 8:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading