കോവിഡ്​ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന സിവില്‍ സര്‍വീസുകാരെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി

സിവില്‍ സര്‍വീസ്​ ദിനമായി ആചരിക്കുന്ന ഇന്ന്​ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി മോദി

News18 Malayalam | news18india
Updated: April 21, 2020, 12:26 PM IST
കോവിഡ്​ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന സിവില്‍ സര്‍വീസുകാരെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡല്‍ഹി: രാജ്യത്തെ​ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിവില്‍ സര്‍വീസ്​ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രശംസിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിവില്‍ സര്‍വീസ്​ ദിനമായി ആചരിക്കുന്ന ഇന്ന്​ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി മോദി ട്വീറ്റ്​ ചെയ്​തു.

'ഇന്ത്യയില്‍ കോവിഡ് 19നെ വിജയകരമായി കീഴ്​പ്പെടുത്തുന്നതിന്​ വേണ്ടിയുള്ള സിവില്‍ സര്‍വീസുകാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അവര്‍ സമയം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ആവശ്യമുള്ളവരെ സഹായിക്കുകയും എല്ലാവരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു', മോദി ട്വീറ്റ്​ ചെയ്​തു.

BEST PERFORMING STORIES:'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ്[NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
സിവില്‍ സര്‍വീസ് ദിനത്തില്‍, ഭരണപരമായ ചട്ടക്കൂട് വിഭാവനം ചെയ്യുകയും വികസനവും അനുകമ്പയും അടിസ്ഥാനമാക്കിയുള്ള സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്​ത സര്‍ദാര്‍ പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മോദി ട്വീറ്റ്​ ചെയ്​തു. 2018ലെ സിവില്‍ സര്‍വീസ്​ ദിനത്തില്‍ നടത്തിയ പ്രസംഗ വിഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്​.

First published: April 21, 2020, 12:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading