News18 Malayalam
Updated: October 8, 2020, 10:54 PM IST
Ram Vilas Paswan
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ
രാം വിലാസ് പാസ്വാന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനാധ്വാനത്താലും രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്ന നേതാവാണ്
രാം വിലാസ് പാസ്വാനെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധിപത്യത്തെയും ചൂഷണത്തെയും അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. വിവിധ മേഖലകളില്‍ ശ്വാശ്വത സംഭാവനകള്‍ നല്കിയ മികച്ച മന്ത്രിയും, പാര്‍ലമെന്റേറിയനുമാണ് പാസ്വാനെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പാസ്വാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചത്.
“നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനാധ്വാനത്താലും രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്ന നേതാവാണ് രാം വിലാസ് പാസ്വാന്. അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധി പത്യത്തെയും ചൂഷണത്തെയും അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. വിവിധ മേഖലകളില്‍ ശ്വാശ്വത സംഭാവനകള്‍ നല്കിയ മികച്ച മന്ത്രിയും, പാര്‍ലമെന്റേറിയനുമാണ് അദ്ദേഹം”. - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു
Published by:
user_49
First published:
October 8, 2020, 10:38 PM IST