• HOME
 • »
 • NEWS
 • »
 • india
 • »
 • 2023ൽ ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം കോടിയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി; പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

2023ൽ ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം കോടിയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി; പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ആഗോള തലത്തില്‍ വിശ്വസനീയമായ ഒരു ബ്രാന്‍ഡായി ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ മാറണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു

 • Share this:

  ന്യൂഡല്‍ഹി: 2023ഓടെ ഇന്ത്യ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ മുന്നേറണമെന്നും ഉപകരണങ്ങൾ ടോപ് ടെന്‍ കയറ്റുമതി ഉത്പന്നങ്ങളുടെ പട്ടികയിൽ എത്തണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ഐ.ടി ആൻഡ് ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജ്യത്തെ ഇലക്ട്രോണിക്‌സ് സാങ്കേതിക വിദ്യയുടെ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  2023 അവസാനത്തോടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖല കൂടാതെ മറ്റ് പ്രധാന തലങ്ങളിലേക്ക് കൂടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ” 2023ല്‍ ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയുടെ മൊബൈല്‍ കയറ്റുമതി നടക്കണമെന്നാണ് മോദിജിയുടെ ആഗ്രഹം. അവ ടോപ് ടെന്‍ കയറ്റുമതി വിഭാഗത്തില്‍ തന്നെയാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു’, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

  Also read- മകനെ യാത്ര അയയ്ക്കാൻ വിമാനത്താവളത്തിനുള്ളിൽ വ്യാജ ഐഡി ഉപയോഗിച്ച് പ്രവേശിച്ച അച്ഛൻ അറസ്റ്റിൽ

  നേരത്തെ ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി ഏകദേശം 45000 കോടി രൂപയുടേത് മാത്രമായിരുന്നു. ആപ്പിള്‍, സാംസംഗ് എന്നീ കമ്പനികളാണ് ഈ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നത്. അതേസമയം പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം, ഐടി ഹാര്‍ഡ് വെയര്‍ , ഇലക്ട്രോണിക്‌സ് മേഖലകള്‍ക്കായി നവീകരിച്ച പിഎല്‍ഐ സ്‌കീം എന്നിവ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ മന്ത്രി തയ്യാറായില്ല.

  ‘മൊബൈല്‍ ഫോണ്‍ വ്യവസായം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ നൂതനാശയങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരും. കൂടാതെ ഐടി സെര്‍വര്‍, ഹാര്‍ഡ് വെയര്‍ സ്‌പേസ്, വെയറബിള്‍, ഹിയറബിള്‍ സ്‌പേസ് എന്നീ മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ആഗോള തലത്തിൽ വളരെപ്പെട്ടെന്ന് വളരുന്ന മേഖലകളാണ് ഇത്,” മന്ത്രി പറഞ്ഞു.

  Also read- ഡിസംബറിൽ രാജ്യത്ത് ഉപയോഗിച്ചത് 121.19 ബില്യൺ യൂണിറ്റ് വൈദ്യുതി; മുൻവർഷത്തേക്കാൾ 11% വർധനവ്

  വെയറബിള്‍, ഹിയറബിള്‍ കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് ആണ് ഇമാജിന്‍ മാര്‍ക്കറ്റിംഗും, ഫയര്‍ ബോള്‍ട്ടും. അതുകൂടാതെ 5ജി സംവിധാനം കാര്യക്ഷമമായതോടെ ഡാറ്റാ സെന്ററുകള്‍, ഇന്‍ടേണ്‍ സെര്‍വറുകള്‍ എന്നിവയുടെ ഡിമാന്‍ഡും വര്‍ധിച്ചിട്ടുണ്ട്.

  മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സെര്‍വര്‍ വിപണിയുടെ മൂല്യം 2022ല്‍ 1.7 ബില്യണ്‍ ഡോളറായിരുന്നു. വരും വര്‍ഷങ്ങളില്‍ 7.19 ശതമാനം വര്‍ധനവ് മേഖലയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഐ.ടി, ഹാര്‍ഡ് വെയര്‍ സേവനങ്ങളില്‍ ഡിമാന്‍ഡ് ഉയര്‍ത്താനാണ് നാം ശ്രമിക്കുന്നത്. ഹിയറബിള്‍, വെയറബിള്‍ സേവനങ്ങള്‍ക്കായുള്ള വിപണി വിഹിതം വര്‍ധിപ്പാക്കാനും ശ്രമിക്കും,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

  Also read- നോട്ടുനിരോധനം സുപ്രീം കോടതി ശരിവെച്ചു; ‘കേന്ദ്ര നടപടിയില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല’

  ആഗോള തലത്തില്‍ വിശ്വസനീയമായ ഒരു ബ്രാന്‍ഡായി ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ മാറണമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയ്ക്കായി പിഎല്‍ഐ പോളിസിയില്‍ മാറ്റം വരുത്തണമെങ്കില്‍ അതും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

  ഐടി, ഹാര്‍ഡ് വെയര്‍ എന്നിവയ്ക്കായുള്ള പിഎല്‍ഐ പദ്ധതിയില്‍ ഡെല്‍, റൈസിംഗ് സ്റ്റാര്‍സ്, ഫ്‌ല്ക്‌സ്‌ട്രോണിക്‌സ്, ലാവ ഇന്റര്‍നാഷണല്‍, ഡിക്‌സണ്‍ ടെക്‌നോളജീസ് എന്നീ കമ്പനികളെ ഐടി, ഹാര്‍ഡ് വെയര്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഏകദേശം 14 കമ്പനികളാണ് ഈ സ്‌കീമില്‍ വരുന്നത്. ഏകദേശം 7,325 രൂപ വരെ ഇന്‍സെന്റീവ് നല്‍കുന്നതിനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

  Published by:Vishnupriya S
  First published: