• HOME
 • »
 • NEWS
 • »
 • india
 • »
 • Palmyra In Thoothukudi | കരിമ്പനകൾ നട്ടുവളര്‍ത്തി പരിസ്ഥിതി സംരക്ഷിക്കുന്ന തൂത്തുക്കുടിയെ മന്‍ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി

Palmyra In Thoothukudi | കരിമ്പനകൾ നട്ടുവളര്‍ത്തി പരിസ്ഥിതി സംരക്ഷിക്കുന്ന തൂത്തുക്കുടിയെ മന്‍ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി

കരിമ്പനകള്‍ പ്രദേശത്തെ കടലെടുക്കല്‍ ഫലപ്രദമായി നിയന്ത്രിക്കുകയും ദ്വീപുകള്‍ക്ക് ചുറ്റുമുള്ള പവിഴപ്പുറ്റുകളെ നല്ല രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും

 • Last Updated :
 • Share this:
  തമിഴ്നാടിന്റെ സംസ്ഥാന വൃക്ഷമാണ് കരിമ്പന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്ത്'-ലെ ഞായറാഴ്ചത്തെ പ്രക്ഷേപണത്തിലൂടെ കരിമ്പനകൾ നട്ടുവളര്‍ത്തി പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സജീവമായ നടപടികളെ പ്രശംസിച്ചതിന് പിന്നാലെ തൂത്തുക്കുടി തീരദേശ ജില്ല ഇപ്പോള്‍ രാജ്യശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി തൂത്തുക്കുടി ജില്ല ഭരണകൂടം ജില്ലയില്‍ വ്യാപകമായ രീതിയില്‍ സാമൂഹിക പങ്കാളിത്തത്തോടെ കരിമ്പന നടീലിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളിലാണ്. തൂത്തുക്കുടി തീരത്ത് സ്ഥിതി ചെയ്യുന്ന മാന്നാര്‍ ഉള്‍ക്കടല്‍ ദ്വീപുകളില്‍, ജില്ലാ ഭരണകൂടം കരിമ്പന നടീല്‍ പദ്ധതി കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണെന്ന് കളക്ടര്‍ കെ സെന്തില്‍ രാജ് ഞായറാഴ്ച വിശദീകരിച്ചിരുന്നു.

  ഈ സീസണില്‍ ശേഖരിച്ച കരിമ്പന വിത്തുകള്‍ ഇതിനകം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. തൂത്തുക്കുടി ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അഭിഷേക് തോമറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. കരിമ്പനകള്‍ പ്രദേശത്തെ കടലെടുക്കല്‍ ഫലപ്രദമായി നിയന്ത്രിക്കുകയും ദ്വീപുകള്‍ക്ക് ചുറ്റുമുള്ള പവിഴപ്പുറ്റുകളെ നല്ല രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ പവിഴപ്പുറ്റുകള്‍ പ്രധാനമാണെന്നും കടലെടുക്കല്‍ ഉണ്ടായിടത്തെല്ലാം നബാര്‍ഡിന്റെ സഹായത്തോടെ കൃത്രിമ കടല്‍ പാറകൂട്ടങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജില്ലാ ഭരണകൂടം പങ്കാളികളാണെന്നും കളക്ടര്‍ പറഞ്ഞു. ഗള്‍ഫ് ഓഫ് മാന്നാര്‍ ദ്വീപുകളില്‍, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10 ദ്വീപുകളിലായി 25,000ലധികം കരിമ്പനകൾ നട്ടുവളര്‍ത്തിയിട്ടുണ്ട്.

  സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, തദ്ദേശവാസിക്കളായ കാവല്‍ക്കാരുടെ പിന്തുണയോടെ വനപാലകരാണ് പ്രദേശത്ത് വിത്ത് പാകിയത്. പ്രദേശവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് ഓഫ് മാന്നാര്‍ ബയോസ്ഫിയര്‍ റിസര്‍വ് ട്രസ്റ്റിന്റെ (GoMBRT þ Gulf of Mannar Biosphere Reserve Trust) ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി (EDC þ Eco Development Committee) അംഗങ്ങള്‍ ഈന്തപ്പന ശേഖരണത്തിലും നടീല്‍ പ്രവര്‍ത്തനങ്ങളിലും പതിവായി ഏര്‍പ്പെട്ടിട്ടുണ്ട്. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ ദ്വീപ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനുള്ള വിവരങ്ങള്‍ ഈ അംഗങ്ങള്‍ പ്രചരിപ്പിക്കുന്നു.

  ദ്വീപുകള്‍ക്കുള്ള ഭീഷണികളെക്കുറിച്ചും അവ എങ്ങനെ ലഘൂകരിക്കാമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതില്‍ ഇഡിസി അംഗങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും കളക്ടര്‍ കെ സെന്തില്‍ രാജ് കൂട്ടിച്ചേര്‍ത്തു. മാന്നാര്‍ ഗള്‍ഫ് മറൈന്‍ നാഷണല്‍ പാര്‍ക്കിലെ വൈല്‍ഡ് ലൈഫ് വാര്‍ഡിന്റെ മൊത്തത്തിലുള്ള മേല്‍നോട്ടത്തിലായിരുന്നു കരിമ്പന നടീല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കൂടാതെ ഈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് തൂത്തുക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഘുവരനും രാമനാഥപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വെങ്കിടേഷുമാണ്.

  നേരത്തെ, ഗള്‍ഫ് ഓഫ് മാന്നാര്‍ ദ്വീപുകളിലെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ രണ്ട് ദ്വീപുകളും വളരെ വേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു ദ്വീപും (വാന്‍ ദ്വീപ്) കൃത്രിമ പാറകള്‍ സ്ഥാപിച്ച് പുനഃസ്ഥാപിച്ചിരുന്നു.

  ഇന്ത്യാ-ശ്രീലങ്കാ അതിര്‍ത്തിയിലുള്ള കടലിടുക്കാണ് ഗള്‍ഫ് ഓഫ് മാന്നാര്‍. തെക്കെ ഇന്ത്യയിലെ താമരഭരണിനദിയും, ശ്രീലങ്കയിലെ മല്‍വത്തു നദിയും ഇവിടെ വെച്ചാണ് കടലില്‍ ചേരുന്നത്. 3600-ല്‍ അധികം ജീവി വര്‍ഗ്ഗങ്ങള്‍ ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ല്‍ യുനെസ്‌കോയുടെ 'മാന്‍ ആന്റ് ബയൊസ്ഫിയര്‍ പ്രോഗ്രാം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയര്‍ റിസര്‍വാണ് ഗള്‍ഫ് ഓഫ് മാന്നാര്‍.
  Published by:Jayesh Krishnan
  First published: