ഇന്ത്യയ്ക്ക് നഷ്ടമായത് മഹാനായ അഭിഭാഷകനെ; രാം ജഠ് മലാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

മനസിലുള്ളത് പറയാൻ അദ്ദേഹം മടി കാണിച്ചിരുന്നില്ല. അത് അദ്ദേഹം ഭയമില്ലാതെ ചെയ്തിരുന്നു.

news18
Updated: September 8, 2019, 1:06 PM IST
ഇന്ത്യയ്ക്ക് നഷ്ടമായത് മഹാനായ അഭിഭാഷകനെ; രാം ജഠ് മലാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
narendra-modi
  • News18
  • Last Updated: September 8, 2019, 1:06 PM IST IST
  • Share this:
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രാം ജഠ് മലാനിയുടെ നിര്യാണത്തിലൂടെ മുതിർന്ന അഭിഭാഷകനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കോടതിക്കും പാർലമെന്‍റിനും മികച്ച സംഭാവന നൽകിയയാളാണ് രാം ജഠ് മലാനി. ഫലിതപ്രിയനും ധൈര്യശാലിയുമായ അദ്ദേഹം ഏതു വിഷയത്തിലും തനിക്കുള്ള അഭിപ്രായം തുറന്നു പറയുകയും ചെയ്തിരുന്നു.

 


മനസിലുള്ളത് പറയാൻ അദ്ദേഹം മടി കാണിച്ചിരുന്നില്ല. അത് അദ്ദേഹം ഭയമില്ലാതെ ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പൊതുസ്വാതന്ത്ര്യത്തിനു വേണ്ടി ആത്മധൈര്യത്തോടെ പോരാടിയത് ഓർമിക്കുന്നു. ആവശ്യമുള്ളവരെ സഹായിക്കുകയെന്നത് അദ്ദേഹത്തിന്‍റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

 അപൂർവമായി രാജ് ജഠ് മലാനിയുമായി ഇടപഴകാൻ അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണ്. ഈ സങ്കടകരമായ നിമിഷത്തിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുകയാണ്. അദ്ദേഹം ഇനിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ മഹനീയമായ പ്രവൃത്തികൾ ജീവിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍