• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഹൗഡി മോദി' വേദിയിൽ മോദിക്കൊപ്പം ട്രംപും; അമേരിക്കയിൽ വീണ്ടും ട്രംപ് സർക്കാർ വരട്ടെയെന്ന് മോദി

ഹൗഡി മോദി വേദിയിലെ ട്രംപിന്‍റെ സാന്നിധ്യം ഇന്ത്യ - യു എസ് ബന്ധത്തിന്‍റെ ആഴത്തിന് സാക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

news18
Updated: September 22, 2019, 11:11 PM IST
'ഹൗഡി മോദി' വേദിയിൽ മോദിക്കൊപ്പം ട്രംപും; അമേരിക്കയിൽ വീണ്ടും ട്രംപ് സർക്കാർ വരട്ടെയെന്ന് മോദി
'ഹൗഡി മോദി' വേദിയിൽ മോദിയും ട്രംപും
news18
Updated: September 22, 2019, 11:11 PM IST
ഹൂസ്റ്റൺ: അമേരിക്കയിൽ വീണ്ടും ട്രംപ് സർക്കാർ വരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലെ ഹൂസ്റ്റണിൽ 'ഹൗഡി മോദി' വേദിയിൽ സംസാരിക്കുകയായിരുന്നു മോദി. ഡൊണാൾഡ് ട്രംപും ആ സമയത്ത് മോദിക്കൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ട്രംപ് എന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.

ഹൗഡി മോദി വേദിയിലെ ട്രംപിന്‍റെ സാന്നിധ്യം ഇന്ത്യ - യു എസ് ബന്ധത്തിന്‍റെ ആഴത്തിന് സാക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ട്രംപ് ഒരിക്കൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന് തന്നെ പരിചയപ്പെടുത്തി കൊടുത്തെന്നും ഇപ്പോൾ താൻ ട്രംപിനെ തന്‍റെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയാണെന്നും അരലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സാന്നിധ്യത്തിൽ മോദി പറഞ്ഞു.

Howdy Modi: ഹുസ്റ്റണിന്‍റെ അതിശയിപ്പിച്ച സ്നേഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ ട്രംപ് കൂടുതൽ ശക്തമാക്കിയെന്നും അമേരിക്കയ്ക്കും ലോകത്തിനും വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ട്രംപിന് കഴിയുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഹൂസ്റ്റണിലെ എൻ ആർ ജി ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഹൗഡി മോദി പരിപാടി നടക്കുന്നത്. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അരലക്ഷത്തോളം അമേരിക്കൻ ഇന്ത്യക്കാർ ആണ് എത്തിയിരിക്കുന്നത്.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...