• HOME
 • »
 • NEWS
 • »
 • india
 • »
 • 'അയ്യങ്കാളി നൽകിയ സംഭാവനകൾ മറക്കാനാകാത്തത്'; പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

'അയ്യങ്കാളി നൽകിയ സംഭാവനകൾ മറക്കാനാകാത്തത്'; പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

"സാമൂഹ്യ പരിഷ്കരണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യത്തിന് മറക്കാനാവാത്തതാണ്."- ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചു.

modi-ayyankali

modi-ayyankali

 • Last Updated :
 • Share this:
  അയ്യങ്കാളി ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയ്യങ്കാളിയുടെ ചിത്രത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുന്ന ചിത്രം പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. "മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു. സാമൂഹ്യ പരിഷ്കരണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യത്തിന് മറക്കാനാവാത്തതാണ്."- ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചു.

  ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവ്ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് ജാതിഭ്രാന്തിനെതിരെ മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ സാമൂഹികപരിഷ്ക്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ നേതാാവണ് അയ്യങ്കാളി. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാനനായകനായിരുന്നു അദ്ദേഹം. വീണ്ടുമൊരു ഓഗസ്റ്റ് 28ന് അയ്യങ്കാളി ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് കേരളം.

  തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ 1863 ഓഗസ്റ്റ് 28ന് അയ്യൻ-മാല ദമ്പതികളുടെ മകനായാണ് അയ്യങ്കാളി ജനിച്ചത്. അയ്യങ്കാളി ഉൾപ്പെടുന്ന പുലയ സമുദായം അക്കാലത്ത് എല്ലാതരത്തിലും സമൂഹത്തിൽ ബഹിഷ്കൃതരായിരുന്നു. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്കു് അവകാശമുണ്ടായിരുന്നില്ല.

  പാടത്തു പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല, ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.


  സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം രംഗത്തിറങ്ങി. ജന്മികളെ കായികമായി നേരിടാൻ ഒരുകൂട്ടം ചെറുപ്പക്കാർക്ക് പരിശീലനം നൽകിയായിരുന്നു അയ്യങ്കാളിയുടെ പടപുറപ്പാട്.

  You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]

  1898-99 കാലഘട്ടങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജന്മികളുമായി ഏറ്റുമുട്ടി. പലപ്പോഴും ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും സമുദായത്തിനുള്ളിൽ അയ്യങ്കാളി ആരാധ്യപുരുഷനായി മാറി.
  Published by:Anuraj GR
  First published: