PM Modi congratulates Joe Biden| ജോ ബൈഡനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കമല ഹാരിസിന് അഭിനന്ദനം
കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.

Narendra Modi, Joe Biden
- News18 Malayalam
- Last Updated: November 18, 2020, 10:35 AM IST
ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ജോ ബൈഡനെയും കമലഹാരിസിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, കോവിഡ് അടക്കം നിരവധി വിഷയങ്ങള്‍ ബൈഡനുമായി സംസാരിച്ചു. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മേഖലാതല സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയായതായും പ്രധാനമന്ത്രി അറിയിച്ചു.
Also Read- ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദ വിഷയം ഉയർത്തി ഇന്ത്യ; ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ജോ ബൈഡന്റെയും കമല ഹാരിസിന്റെയും വിജയത്തിൽ ഇന്ത്യ അഭിനന്ദനം അറിയിച്ചു. ഇതാദ്യമായാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇന്ത്യ പ്രതികരിക്കുന്നത്. കമല ഹാരിസിന്റെ വിജയം ഇന്ത്യൻ സമൂഹത്തിന് അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഇന്തോ- അമേരിക്കൻ ബന്ധത്തിന്റെ പ്രധാന ശക്തിയായ ഇന്ത്യൻ- അമേരിക്കൻ സമൂഹത്തിനാകെ പ്രചോദനവും അഭിമാനവുമാണ് കമലാ ഹാരിസിന്റെ വിജയം''- പ്രധാനമന്ത്രി പറഞ്ഞു.
Also Read- കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ബദ്രിനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കെത്തി ആദിത്യനാഥ്
ജോ ബൈഡന് കീഴിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് നേരത്തെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. '' വൈസ് പ്രസിഡന്റായിരിക്കെ ബൈഡനുമായി ഇന്ത്യക്ക് നല്ല ബന്ധമായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ അവസാന ഘട്ടത്തിൽ ഞാൻ അംബാസഡറായി പ്രവർത്തിച്ചിരുന്നു. സെനറ്റ് അംഗമായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തെ അറിയാം. ''- ജയശങ്കർ പറഞ്ഞു. ഇന്തോ- അമേരിക്കൻ ബന്ധത്തിൽ കാതലായ മാറ്റമുണ്ടായ കാലയളവിൽ ജോ ബൈഡനും അതിൽ പങ്കാളിയായിരുന്നുവെന്നും ജയശങ്കർ വ്യക്തമാക്കി.
Also Read- 'കോവിഡ് പ്രതിരോധത്തിൽ മാതൃക': ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജോ ബൈഡൻ അപരിചിതനല്ല. കഴിഞ്ഞ നാല് അമേരിക്കൻ ഭരണകൂടവുമായി ഇന്ത്യക്ക് നല്ല ബന്ധമാണ്. അതു തുടരുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസമെന്നും ജയശങ്കർ പറഞ്ഞു.
Also Read- ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദ വിഷയം ഉയർത്തി ഇന്ത്യ; ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി
Also Read- കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ബദ്രിനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കെത്തി ആദിത്യനാഥ്
Spoke to US President-elect @JoeBiden on phone to congratulate him. We reiterated our firm commitment to the Indo-US strategic partnership and discussed our shared priorities and concerns - Covid-19 pandemic, climate change, and cooperation in the Indo-Pacific Region.
— Narendra Modi (@narendramodi) November 17, 2020
I also conveyed warm congratulations for VP-elect @KamalaHarris. Her success is a matter of great pride and inspiration for members of the vibrant Indian-American community, who are a tremendous source of strength for Indo-US relations.