• HOME
  • »
  • NEWS
  • »
  • india
  • »
  • Eid Ul Fitr| 'ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ സാധിക്കട്ടെ'; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Eid Ul Fitr| 'ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ സാധിക്കട്ടെ'; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

''നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ ഈ സുവർണാവസരത്തിന് സാധിക്കട്ടെ''

  • Share this:
    ഡൽഹി: ചെറിയ പെരുന്നാൾ (Eid Ul Fitr) ദിനത്തിൽ വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). ട്വിറ്ററിലൂടെയാണ് അ​ദ്ദേഹം പെരുന്നാൾ സന്ദേശമറിയിച്ചത്. 'ഈദുൽ ഫിത്തർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ ഈ സുവർണാവസരത്തിന് സാധിക്കട്ടെ. എല്ലാവരെയും നല്ല ആരോഗ്യവും സമൃദ്ധിയും ഉള്ളവരാകാൻ അനു​ഗ്രഹിക്കുമാറാകട്ടെ' - പ്രധാമന്ത്രി ട്വിറ്റ് ചെയ്തു.



    ചെറിയ പെരുന്നാളിൻ്റെ മഹത്വം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം: മുഖ്യമന്ത്രി

    സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണം.
    കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തിൽ ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നാടിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിൻ്റെ മഹത്വം ആ വിധം ജീവിതത്തിൽ പകർത്താനും അർത്ഥവത്താക്കാനും കഴിയണം. ഏവർക്കും ആഹ്ലാദപൂർവം ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.

    വ്രതശുദ്ധിയുടെ ചെറിയപെരുന്നാള്‍; 30 നോമ്പ് പൂര്‍ത്തിയാക്കി വരവേറ്റ് വിശ്വാസികള്‍

    മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേറ്റിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വിപുലമായി ആഘോഷിക്കുകയാണ്. പള്ളികളില്‍ പ്രത്യേക പ്രാർത്ഥന നടന്നു.

    കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഈദ്ഗാഹുകളും ഉണ്ടാകും. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു ചെറിയ പെരുന്നാള്‍. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര്‍ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.

    നേരത്തെ, തിങ്കളാഴ്ച പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന്. കലണ്ടര്‍പ്രകാരം, ചെറിയ പെരുന്നാള്‍ അവധി തിങ്കളാഴ്ച ആയിരുന്നു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചും പലഹാരങ്ങള്‍ തയ്യാറാക്കിയും ദാനധര്‍മ്മങ്ങള്‍ ചെയ്തും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചുമൊക്കെയാണ് വിശ്വാസികള്‍ ഈദ് ആഘോഷമാക്കുന്നത്.
    Published by:Rajesh V
    First published: