• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മഹാഗത്ബന്ദന്‍ അഴിമതിക്കാരുടെ കൂട്ടായ്മ'; പ്രതിപക്ഷ ഐക്യ റാലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്തയില്‍ നടന്നത് മക്കള്‍ രാഷ്ട്രീയത്തിനു വേണ്ടിയുള്ള വിശാല വേദിയായിരുന്നുവെന്നും മോദി

news18
Updated: January 20, 2019, 5:21 PM IST
'മഹാഗത്ബന്ദന്‍ അഴിമതിക്കാരുടെ കൂട്ടായ്മ'; പ്രതിപക്ഷ ഐക്യ റാലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: January 20, 2019, 5:21 PM IST IST
  • Share this:
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാഗത്ബന്ദന്‍ അഴിമതിക്കാരുടെ കൂട്ടായ്മയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊല്‍ക്കത്തയില്‍ കണ്ടത് പണം ഉപയോഗിച്ച് നടത്തിയ ധന ശക്തിയാണെന്നും ബിജെപിയുടെ കരുത്ത് ജന ശക്തിയാണെന്നും മോദി മഹാരാഷ്ട്രയിലേയും ഗോവയിലേയും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

ഇന്നലെയായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി കൊല്‍ക്കത്തയില്‍ നടന്നത്. ഇടതുപാര്‍ട്ടികള്‍ ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഐക്യ റാലിയില്‍ പങ്കെടു്ത്തിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി പ്രധാന മന്ത്രി രംഗത്തെത്തിയത്.

Also Read: തൃണമൂൽ കോൺഗ്രസ് ജനാധിപത്യം തകർത്തു: രൂക്ഷവിമർശനവുമായി CPM

'പരാജയം മണക്കുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കോണ്‍ഗ്രസ് വില്ലനായി ചിത്രീകരിക്കും. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടന്നുവെന്ന് പറയിന്നിടത്ത് കോണ്‍ഗ്രസ് തന്നെയാണിപ്പോള്‍ ഭരിക്കുന്നത്' പ്രധാനമന്ത്രി പരിഹസിച്ചു.

Also Read-ബിജെപി ഭരണത്തിന് അന്ത്യമായെന്ന് മമത; മഹാസഖ്യം രാജ്യത്തിന് എതിരെന്ന് മോദി

കൊല്‍ക്കത്തയില്‍ നടന്നത് മക്കള്‍ രാഷ്ട്രീയത്തിനു വേണ്ടിയുള്ള വിശാല വേദിയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി. കേന്ദ്രത്തിലെ സര്‍ക്കാരിനെ മാറ്റു എന്ന ആഹ്വാനവുമായി നടത്തിയ മഹാ സമ്മേളനത്തില്‍ മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും പ്രതിപക്ഷ മഹാസഖ്യം വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്നും മമത പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാന മന്ത്രിയുടെ ആരോപണങ്ങള്‍.
First published: January 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍