• HOME
  • »
  • NEWS
  • »
  • india
  • »
  • PRIME MINISTER NARENDRA MODI CRITICIZES THE OPPOSITION

ജനങ്ങളേയും പാര്‍ലമെന്റിനേയും അപമാനിച്ചു; പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിജെപി എംപിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം

PM Narendra Modi.

PM Narendra Modi.

  • Share this:
    ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ല മെന്റ് വര്‍ഷകാല സമ്മേളനം തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നടപടി പാര്‍ലമെന്റിനേയും ജനങ്ങളേയും അപമാനിക്കലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി എംപിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

    ഇരുസഭകളിലെയും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിനെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ 19 നാണ് പാര്‍ലമെന്റ് മണ്‍സൂണ്‍ സെക്ഷന്‍ ആരംഭിച്ചത്. എന്നാല്‍ ആദ്യ രണ്ടാഴ്ചയില്‍ 18 മണിക്കൂര്‍ മാത്രമാണ് സഭ പ്രവര്‍ത്തിച്ചത്. പെഗാസസ് കേസിനെ കുറിച്ചും കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലെ നടപടികള്‍ തടസ്സപ്പെടുത്തി.

    Alos Read-ആറാം വിവാഹത്തിനൊരുങ്ങുന്ന ഉത്തർപ്രദേശ് മുൻ മന്ത്രിക്കെതിരെ മൂന്നാം ഭാര്യയുടെ കേസ്

    യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

    യുഎന്‍ സുക്ഷാ കൗണ്‍സിലിലെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്ക്. ഓഗസ്റ്റ് 9ന് ഓണ്‍ലൈനായി നടക്കുന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാവനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. 75 വര്‍ഷത്തിനിടെ ആദ്യമായാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയില്‍ നിന്നൊരു നേതാവ് അധ്യക്ഷനാകുന്നത്.

    Also Read-മമതയെ പുകഴ്ത്തി; മുതിര്‍ന്ന സിപിഎം നേതാവിന്റെ മകൾക്കെതിരെ സിപിഎം ബംഗാൾ ഘടകം നടപടിക്ക്

    രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് യുഎന്നിലെ ഇന്ത്യയിലെ മുന്‍ സ്ഥിരം ക്ഷണിതാവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജൂലൈ മാസത്തില്‍ അധ്യക്ഷത വഹിച്ചിരുന്നത് ഫ്രാന്‍സായിരുന്നു.

    ഇന്ത്യയ്ക്ക് സ്ഥാനം ലഭിച്ചതില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്ന്‍ അഭിനന്ദനം അറിയിച്ചു. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

    Also Read-രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍; കേരളത്തില്‍ ഒന്ന്

    ഫ്രാന്‍സില്‍ നിന്ന് അധ്യക്ഷ പദവി ഏറ്റെടുത്ത യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി ഫ്രഞ്ച് പ്രതിനിധിക്ക് നന്ദി അറിയിച്ചു. അന്തരാഷ്ട്ര സുരക്ഷ, സമധാനം എന്നിവയിലേക്ക് വലിയ സംഭവനകളുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
    Published by:Jayesh Krishnan
    First published:
    )}