ട്വിറ്ററിൽ 6 കോടി ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി; രാജ്യത്ത് ഏറ്റവും കൂടുതല്‍ പേർ പിന്തുടരുന്നതും മോദിയുടെ അക്കൗണ്ട്

ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റർ അക്കൗണ്ടുകളിൽ മൂന്നാം സ്ഥാനത്താണ് മോദി

News18 Malayalam | news18-malayalam
Updated: July 20, 2020, 12:14 PM IST
ട്വിറ്ററിൽ 6 കോടി ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി; രാജ്യത്ത് ഏറ്റവും കൂടുതല്‍ പേർ പിന്തുടരുന്നതും മോദിയുടെ അക്കൗണ്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടായ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇന്നലെ ആറുകോടിയായി ഉയർന്നു. രാജ്യത്ത് ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്നതും പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിനെയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടുകളില്‍ മോദി 15ാം സ്ഥാനത്താണ്. ലോക നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ട്വിറ്റർ അക്കൗണ്ടുകളിൽ മൂന്നാം സ്ഥാനത്താണ് മോദി.   2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ട്വിറ്റർ ഉപയോഗിച്ചു തുടങ്ങിയത്. കഴിഞ്ഞ സെപ്‌തംബറിൽ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണം അഞ്ചു കോടിയിലെത്തിയിരുന്നു. അതിനുശേഷമുള്ള 10 മാസംകൊണ്ട് ഒരു കോടി വര്‍ധിച്ചാണ് ആറ് കോടിയിലേയ്‌ക്കെത്തിയത്.

TRENDING:COVID 19 |കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ[NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
ലോക നേതാക്കളുടെ പട്ടികയില്‍ മോദിക്കു മുന്നിലുള്ളത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമാണ്. ലോക നേതാക്കളും ഇന്ത്യയിലെ രാഷ്‌ട്രീയ-സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരും ഉൾപ്പെടെ 2354 പേരെ മോദിയും ഫോളോ ചെയ്യുന്നുണ്ട്. കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ, മുതിർന്ന ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ഓ. രാജഗോപാൽ, ഒളിമ്പ്യൻ പി.ടി. ഉഷ എന്നിവർ ഇതിലുൾപ്പെടുന്നു.
Published by: user_49
First published: July 20, 2020, 12:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading