ക്രിക്കറ്റ് പ്രിയനായ മാലിദ്വീപ് പ്രസിഡന്റിന് സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ക്രിക്കറ്റ് പ്രിയനായ മാലിദ്വീപ് പ്രസിഡന്റിന് സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Prime Minister Narendra Modi gifts something special to Maldives President Ibrahim Mohamed Solih | ബാറ്റിന് ഒരു പ്രത്യേകത കൂടി വരുത്തിയാണ് മോദി സമ്മാനിക്കുന്നത്
മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളി ഒരു ക്രിക്കറ്റ് പ്രിയനാണ്. അത് മനസ്സിലാക്കി കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശനം. ആയതിനാൽ ഈ സന്ദർശനത്തിൽ മോദി ഒരു സമ്മാനം ഒപ്പം കരുതിയിരുന്നു. ഒരു ക്രിക്കറ്റ് ബാറ്റ് ആണ് മോദിയുടെ സമ്മാനം. ഈ ലോക കപ്പ് വേളയിൽ ഈ ബാറ്റിന് ഒരു പ്രത്യേകത കൂടി വരുത്തിയാണ് മോദി സമ്മാനിക്കുന്നത്. ഇതിൽ കുറെ കയ്യൊപ്പുകൾ ഉണ്ട്. ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിലെ കളിക്കാരുടെ കയ്യൊപ്പാണിത് എന്നതാണ് പ്രത്യേകത. ട്വിറ്ററിൽ ഈ ചിത്രം മോദി പങ്കുവച്ചിട്ടുണ്ട്.
2018 നവംബറിൽ സൊളിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി മാലി ദ്വീപിലെത്തിയിരുന്നു. ഇപ്പോഴത്തെ സന്ദർശനം 'അയല്‍ക്കാര്‍ ആദ്യം' എന്ന നയത്തിന്റെ ഭാഗമായാണ്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം പൂർത്തിയാക്കി മോദി പോയത് മാലിദ്വീപിലേക്കാണ്. രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി ആദ്യമായി സന്ദർശിക്കുന്ന വിദേശ രാജ്യമാണ് മാലിദ്വീപ്. സൊളിയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരുന്നെന്നതും പ്രത്യേകതയാണ്. ചില പ്രധാന പദ്ധതികളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും എന്നാണ് പ്രതീക്ഷ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.