• HOME
 • »
 • NEWS
 • »
 • india
 • »
 • PM Modi at Davos Agenda | 'മറ്റൊരു കോവിഡ് തരംഗത്തെക്കൂടി ജാഗ്രതയോടെ നേരിട്ട് ഇന്ത്യ കരുത്തു കാട്ടി'; പ്രധാനമന്ത്രി മോദി

PM Modi at Davos Agenda | 'മറ്റൊരു കോവിഡ് തരംഗത്തെക്കൂടി ജാഗ്രതയോടെ നേരിട്ട് ഇന്ത്യ കരുത്തു കാട്ടി'; പ്രധാനമന്ത്രി മോദി

സാമ്പത്തിക വളർച്ച നിലനിർത്തുന്നതോടൊപ്പം കോവിഡ് 19 തരംഗത്തിനെതിരെ പൂർണ്ണ ജാഗ്രതയോടെ പൊരുതിക്കൊണ്ട് ഇന്ത്യ അതിന്റെ ശക്തി പ്രദർശിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

Prime Minister Narendra Modi (ANI)

Prime Minister Narendra Modi (ANI)

 • Share this:
  മറ്റൊരു കോവിഡ് 19 (Covid-19) തരംഗത്തെ കൂടി വളരെ ജാഗ്രതയോടെ നേരിട്ടുകൊണ്ട് ഇന്ത്യ (India) കരുത്ത് കാട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ലോക സാമ്പത്തിക ഫോറം (World Economic Forum) സംഘടിപ്പിച്ച 'ദാവോസ് അജണ്ട'യിൽ (Davos Agenda) വീഡിയോ കോൺഫറൻസ് (Video Conference) വഴി പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്.

  തിങ്കളാഴ്ച നടന്ന വീഡിയോ കോൺഫറൻസിൽ 'സ്റ്റേറ്റ് ഓഫ് ദ വേൾഡ്' (State of the World) എന്ന വിഷയത്തിലാണ് പ്രധാനമന്ത്രി പ്രസംഗം നടത്തിയത്. സാമ്പത്തിക വളർച്ച നിലനിർത്തുന്നതോടൊപ്പം കോവിഡ് 19 തരംഗത്തിനെതിരെ പൂർണ്ണ ജാഗ്രതയോടെ പൊരുതിക്കൊണ്ട് ഇന്ത്യ അതിന്റെ ശക്തി പ്രദർശിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ വിദേശ വ്യവസായ പ്രമുഖരെ ക്ഷണിച്ച അദ്ദേഹം രാജ്യത്തെ യുവാക്കൾ പുതിയ ബിസിനസുകളും നൂതന ആശയങ്ങളുമായി മുന്നേറുകയാണെന്നും പറഞ്ഞു.

  "വരാനിരിക്കുന്ന ജി 20 ഉച്ചകോടി വളരെ പ്രധാനമായിരിക്കും, കാരണം കൊറോണയ്ക്ക് ശേഷമുള്ള സമ്പദ് വ്യവസ്ഥയും വിതരണ ശൃംഖലയും എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ ഉറ്റുനോക്കുകയാണ്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയിലെ 80 കോടിയിലധികം പൗരന്മാർക്ക് സൗജന്യമായി ഭക്ഷണം നൽകിക്കൊണ്ട് ഇന്ത്യ അതിന്റെ ശക്തി പ്രകടിപ്പിച്ചു. 160 കോടി വാക്സിൻ ഡോസുകൾ നൽകിക്കൊണ്ട് ബൃഹത്തായ ഒരു ദൗത്യം ഞങ്ങൾ അടുത്തിടെ പൂർത്തിയാക്കി. വരും കാലങ്ങളിൽ ഇന്ത്യ ലോകത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്", പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. കോവിഡ്-19 നെതിരെ ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

  ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണെന്നും രാജ്യം ലോകത്തിന് 'പ്രതീക്ഷയുടെ പൂച്ചെണ്ട്' സമ്മാനിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ ഭാഷകൾ നിറഞ്ഞ സാംസ്കാരിക അന്തരീക്ഷം ഇന്ത്യയുടെ മാത്രം ശക്തിയല്ലെന്നും ലോകത്തിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യ ലോകത്തിന് പ്രതീക്ഷയുടെ പൂച്ചെണ്ട് വാഗ്ദാനം ചെയ്യുന്നു. ജനാധിപത്യത്തിലുള്ള ഞങ്ങളുടെ വിശ്വാസവും അതിൽ ഉൾപ്പെടുന്നു; ഞങ്ങളുടെ സാങ്കേതികവിദ്യയും മനോധൈര്യവും കഴിവും അതിൽ ഉൾപ്പെടുന്നു", അദ്ദേഹം ഊന്നിപ്പറഞ്ഞു.

  "കോവിഡ് മഹാമാരിയുടെ കാലത്ത്, 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന കാഴ്ചപ്പാട് ഇന്ത്യ എങ്ങനെ പിന്തുടർന്നുവെന്ന് നമ്മൾ കണ്ടു. പല രാജ്യങ്ങൾക്കും അവശ്യ മരുന്നുകളും വാക്സിനുകളും നൽകി കോടിക്കണക്കിന് ആളുകളുടെ ജീവൻ ഞങ്ങൾ രക്ഷിച്ചു. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഫാർമ ഉൽപാദകരാണ് ഇന്ത്യ", അദ്ദേഹം കൂട്ടിച്ചേർത്തു.

  Also Read-Telangana | 19 പട്ടികജാതി സംവരണ മണ്ഡലങ്ങളിലെ വിജയം ലക്ഷ്യമിട്ട് തെലങ്കാനയിൽ BJP ഏകോപനസമിതി രൂപീകരിച്ചു

  ക്രിപ്റ്റോകറൻസിയെക്കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടെ പരാമർശിച്ചു. അതിനെ "ഉയർന്നുവരുന്ന വെല്ലുവിളി" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ക്രിപ്റ്റോ കുത്തകയ്ക്ക് ഒരു ബദൽ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ജനുവരി 17 മുതൽ ആരംഭിച്ച വെർച്വൽ ഇവന്റ് ജനുവരി 21 വരെ തുടരും. ജാപ്പനീസ് പ്രധാനമന്ത്രി കിഷിദ ഫുമിയോ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുവ വോൺ ഡെർ ലെയെൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയവർ ഉൾപ്പെടെ നിരവധി രാഷ്ട്രത്തലവൻമാർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
  Published by:Jayesh Krishnan
  First published: