നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • HBD Narendra Modi | 'പ്രതിസന്ധി കാലഘട്ടത്തിൽ മോദിജി രാജ്യത്തെ ശക്തമായി മുന്നോട്ടു  കൊണ്ടു പോകുന്നു' ഓർത്തഡോക്സ് നിയുക്ത കാതോലിക്കാബാവ

  HBD Narendra Modi | 'പ്രതിസന്ധി കാലഘട്ടത്തിൽ മോദിജി രാജ്യത്തെ ശക്തമായി മുന്നോട്ടു  കൊണ്ടു പോകുന്നു' ഓർത്തഡോക്സ് നിയുക്ത കാതോലിക്കാബാവ

  ഓർത്തഡോക്സ് സഭയുടെ നിയുക്ത ബാവ ആകാൻ സഭ തീരുമാനിച്ച മാത്യൂസ് മാർ സേവേറിയോസ് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിച്ചു രംഗത്ത് വന്നത്

  • Share this:
  ഓർത്തഡോക്സ് സഭയുടെ നിയുക്ത ബാവ ആകാൻ സഭ തീരുമാനിച്ച മാത്യൂസ് മാർ സേവേറിയോസ് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിച്ചു രംഗത്ത് വന്നത്. ബിജെപി നേതാക്കളുടെ സന്ദർശനവേളയിൽ ആണ് മാത്യൂസ് മാർ സേവേറിയോസ് പ്രധാനമന്ത്രിക്ക് ആശംസകൾ അർപ്പിച്ചത്. ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി   നിയുക്ത ബാവയെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്താ പ്രധാനമന്ത്രിയെ കുറിച്ച് വിലയിരുത്തലുകൾ നടത്തിയത്.

  ആശംസ വീഡിയോയിൽ മാത്യൂസ് മാർ സേവേറിയോസ് പറയുന്നത് ഇങ്ങനെ..  'നമ്മുടെയെല്ലാം  പ്രധാനമന്ത്രിയായ മോദിജിയുടെ പിറന്നാൾ ഇന്നാണ് എന്നറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹത്തിന് എല്ലാ ജന്മദിനാശംസകളും നേരുന്നു.  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ ആശംസകളും പ്രധാനമന്ത്രിയെ അറിയിക്കുകയാണ്. ഈ ഭാരതത്തെ വളരെ ഭംഗിയായിട്ടും ക്രമീകൃതമായ രീതിയിലും അനേകം വെല്ലുവിളികൾക്കിടയിൽ നയിച്ചു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിക്ക് എല്ലാ ദീർഘായുസ്സും അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാ നന്മകളും നേരുന്നു'.

  ഓർത്തഡോക്സ് സഭയുടെ പുതിയ അധ്യക്ഷന്റെ നിലപാട് ബിജെപി പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ ആഘോഷം ആക്കിയിട്ടുണ്ട്. ബിജെപി ക്രൈസ്തവ സഭകളുമായി അടക്കുന്നതിനിടെ ആണ് ഒരു പ്രമുഖ സഭയുടെ അധ്യക്ഷൻ തന്നെ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് രംഗത്ത് വരുന്നത്. പിറന്നാളാശംസകൾ എന്നതിനപ്പുറം പ്രധാനമന്ത്രിയുടെ പ്രവർത്തന രീതിയെ മാത്യൂസ് മാർ സേവേറിയോസ് പ്രകീർത്തിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഏതായാലും ഓർത്തഡോക്സ് സഭയുടെ രാഷ്ട്രീയ നിലപാടും ആയി ഇതിനെ ചേർത്ത് വായിക്കേണ്ട എന്നാണ് സഭാ നേതൃത്വം പറയുന്നത്.

  നിലവിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ആണ്  മാത്യൂസ് മാർ സേവേറിയോസ്.സഭയിലെ തീവ്ര നിലപാടുള്ള സീനിയർ മെത്രാപ്പൊലീത്തമാരിൽ ഒരാൾ ആണ് മാത്യൂസ് മാർ സേവേറിയോസ്.
  കോട്ടയം വാഴൂരിൽ 1949ൽ അദ്ദേഹം ജനിച്ചത്.1978ൽ വൈദീകനായി പ്രവർത്തനം തുടങ്ങി.1993 ൽ മെത്രാപ്പൊലീത്തയായി സഭാ ജീവിതം മുന്നോട്ടു നീക്കി.ഓർത്തഡോക്സ് സഭയുടെ മുൻ സഭാ സുന്നഹദോസ് സെക്രട്ടറിയായും മാത്യൂസ് മാർ സേവേറിയോസ് പ്രവർത്തനം അനുഷ്ഠിച്ചിട്ടുണ്ട്.

  കാതോലിക്കാ ബാവയുടെ കാലശേഷം മാത്യൂസ് മാർ സേവേറിയോസ് തന്നെ സഭാധ്യക്ഷൻ ആകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ മറ്റു പല മെത്രാപ്പോലീത്തമാർക്കും പദവിയിലേക്ക് എത്താൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് ചേർന്ന മാനേജിങ് കമ്മറ്റി യോഗം ഇക്കാര്യത്തിൽ ഏക അഭിപ്രായത്തിൽ എത്തുകയായിരുന്നു.

  അടുത്ത മാസം 14 ന് ചേരുന്ന ചേർന്ന മലങ്കര അസോസിയേഷൻ  ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. മാനേജിങ് കമ്മിറ്റി കൂടി അംഗീകരിച്ചതോടെ ഇക്കാര്യത്തിൽ തർക്കങ്ങൾ ഇല്ല എന്നാണ് സൂചന. ഏതായാലും സഭാതർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത നിലപാടുകൾ പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രിയെ പുകഴ്ത്താൻ ഓർത്തഡോസ് സഭ പരമാധ്യക്ഷൻ തയ്യാറായി എന്നതിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.
  Published by:Karthika M
  First published:
  )}