• HOME
  • »
  • NEWS
  • »
  • india
  • »
  • PM Modi| ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി വിദേശത്തേക്ക്; തിങ്കളാഴ്ച ജർമനിയിലെത്തും

PM Modi| ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി വിദേശത്തേക്ക്; തിങ്കളാഴ്ച ജർമനിയിലെത്തും

മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളിൽ പങ്കെടുക്കും. 65 മണിക്കൂറിനുള്ളിലാണ് ഇത്രയും യോഗങ്ങൾ.

 (Image: Reuters File)

(Image: Reuters File)

  • Share this:
    ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിന് യൂറോപ്പിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)  തിങ്കളാഴ്ച ജര്‍മനിയിലെത്തും (Germany) .ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും. ഡെന്മാര്‍ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളിൽ പങ്കെടുക്കും. 65 മണിക്കൂറിനുള്ളിലാണ് ഇത്രയും യോഗങ്ങൾ.

    ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ് എന്നിവരടക്കം 8 നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. 4 വരെ നീളുന്ന സന്ദർശനത്തിൽ ഒരു രാത്രി ജർമനിയിലും രണ്ടു രാത്രികൾ വിമാനത്തിലുമാകും മോദി ചെലവഴിക്കുക.

    Also Read- Bus Permit| കണ്ടക്ടറില്ലാതെ ഓടാം: പാലക്കാട്ടെ സ്വകാര്യ ബസിന് പെർമിറ്റ് നൽകാൻ ഗതാഗതമന്ത്രിയുടെ നിർദേശം

    ജർമൻ ചാൻസലർ സ്കോൾസുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. തുടർന്ന് ഡെന്മാർക്കിലെ കോപ്പൻഹേഗനിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായും ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ച നടത്തും.

    ഇന്ത്യ- നോർഡിക് ഉച്ചകോടിയിൽ ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറീൻ യാക്കോബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന മാരിൻ എന്നിവരുമായും ചർച്ചകളുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുക കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ , പുനരുപയോഗിക്കാവുന്ന ഊർജം, ആഗോള സുരക്ഷാ സാഹചര്യം, ആർട്ടിക് മേഖലയിലെ ഇന്ത്യ-നോർഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക.

    ഡെൻമാർക്കിലെ വ്യാപാരി സമൂഹവുമായി ചർച്ച നടത്തുന്ന പ്രധാനമന്ത്രി ഡെന്മാർക്കിലെ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്യും. മടക്കയാത്രയിൽ നാലിനു പാരിസിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും .

    English Summay: The prime minister, who will embark on a three-day visit to Germany, Denmark and France from May 2, will have 25 hectic engagements spanning around 65 hours. PM Modi will hold meetings, bilateral as well as multilateral, with eight world leaders from seven countries besides having an interaction with 50 global business leaders, they told news agency Press Trust of India. He will also interact with thousands of members of the Indian community.
    Published by:Rajesh V
    First published: