• HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi| കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ധൈര്യം പ്രശംസനീയം: പ്രധാനമന്ത്രി നരേന്ദ്രമോദി

Narendra Modi| കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ധൈര്യം പ്രശംസനീയം: പ്രധാനമന്ത്രി നരേന്ദ്രമോദി

ബിജെപി ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

  • Last Updated :
  • Share this:
    ഹൈദരാബാദ്: കേരളം, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ബിജെപി (BJP) പ്രവര്‍ത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയില്‍ ബിജെപിയുടെ പിന്തുണ വര്‍ധിക്കുകയാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപി പ്രവര്‍ത്തിക്കുമെന്നും പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

    അടുത്ത നാല്‍പത് വര്‍ഷം ബിജെപിയുടെ യുഗമായിരിക്കുമെന്നും പ്രതിപക്ഷം ചിതറിപ്പോയെന്നും ഹൈദരാബാദില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നാവും ഇനി പാര്‍ട്ടിയുടെ വളര്‍ച്ചയെന്നും യോഗം വിലയിരുത്തി. സാമുദായിക മൈത്രിക്ക് സ്നേഹ യാത്ര സംഘടിപ്പിക്കാനും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

    Also Read- അമരാവതി മെഡിക്കൽ ഷോപ്പ് ഉടമയുടെ കൊലപാതകത്തിൽ യുഎപിഎ ചുമത്തി എൻഐഎ

    അടുത്ത നാല്‍പതു വര്‍ഷം രാജ്യത്ത് ബിജെപിയുടെ നില ഭദ്രമാണെന്നും നെഹ്റു- ഗാന്ധി കുടുംബത്തിന്‍റെ തോല്‍വി ഭയന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുപോലും നടത്തുന്നില്ലന്നുമായിരുന്നു ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ച വേഗത്തിലാകാന്‍ പോവുകയാണ്. തെലങ്കാനയിലും തമിഴ്നാട്ടിലും പാര്‍ട്ടി അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ല. തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ അധികാരവാഴ്ച ബിജെപി അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

    2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എല്ലാ വീട്ടിലും ത്രിവര്‍ണ പതാക എന്ന പേരില്‍ രാജ്യമാകെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ നിര്‍വാഹസമിതിയില്‍ തീരുമാനമായിരുന്നു. അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാന്‍ പ്രചാരണ പരിപാടി നടത്താനും തീരുമാനമായി.

    Also Read- സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് ഇന്ത്യ വളർന്നു: നരേന്ദ്രമോദി

    കഴിഞ്ഞ 5 വർഷത്തിനിടെ ഡൽഹിക്കു പുറത്തു നടക്കുന്ന ആദ്യത്തെ ദേശീയ നിർവാഹക സമിതി യോഗമായിരുന്നു ഇത്. 2015ൽ ബെംഗളൂരുവിലും 2016ൽ കോഴിക്കോട്ടും നടന്ന ശേഷം ദക്ഷിണേന്ത്യയിൽ നടക്കുന്ന ആദ്യത്തെ ഉന്നതതല യോഗവും ഇതാണ്. ഇതിനു മുൻപ് 2004ലാണ് ഹൈദാരാബാദിൽ ദേശീയ എക്സിക്യുട്ടീവ് ചേർന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ എന്നിവയ്ക്കൊപ്പമാണ് ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളും എക്സിക്യുട്ടീവിൽ ചർച്ച ചെയ്തത്. വൈകാതെ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെയും അടുത്തവർഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതും കോൺഗ്രസ് ഭരിക്കുന്നതുമായ ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് യോഗം ഊന്നൽ നൽകി.
    Published by:Rajesh V
    First published: