'ഹൗഡി മോദി' വേദിയിൽ പ്രധാനമന്ത്രി മോദിയെത്തി; ആവേശോജ്ജ്വല സ്വീകരണം

അരലക്ഷത്തിലേറെ ആളുകളാണ് ഹൗഡി മോദി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.

news18
Updated: September 22, 2019, 9:50 PM IST
'ഹൗഡി മോദി' വേദിയിൽ പ്രധാനമന്ത്രി മോദിയെത്തി; ആവേശോജ്ജ്വല സ്വീകരണം
അരലക്ഷത്തിലേറെ ആളുകളാണ് ഹൗഡി മോദി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.
  • News18
  • Last Updated: September 22, 2019, 9:50 PM IST
  • Share this:
ഹുസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിലെ ഹൗഡി മോജി സംഗമവേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രധാനമന്ത്രി മോദിക്ക് അമേരിക്കൻ ഇന്ത്യക്കാർ ടെക്സാസിൽ നൽകിയത്.

അരലക്ഷത്തിലേറെ ആളുകളാണ് ഹൗഡി മോദി സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ് യു എസിൽ പങ്കെടുത്ത പരിപാടിക്ക് ശേഷം ഇത്രയധികം ആളുകൾ ഒരു രാഷ്ട്രനേതാവിനെ കാണാനെത്തുന്നത് ഇതാദ്യമായാണ്.

Hody Modi: മഹത്തായ ദിനമാകും ഹൂസ്റ്റണിലേതെന്ന് ഡൊണാൾഡ് ട്രംപ്

എൻ ആർ ജി ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഹൗഡി മോദി പരിപാടി നടക്കുന്നത്. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യു എസ് പ്രസിഡന്‍റ് ട്രംപും പങ്കെടുക്കും.

First published: September 22, 2019, 9:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading