മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ജന്മദിനത്തില് അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് ജലന്ധറില്‍ നിന്ന് മടങ്ങുമ്പോള്‍ സുഷമ സ്വരാജുമായി ബന്ധപ്പെട്ട ഒരു പഴയ സംഭവം ഓര്‍മിച്ചതായി പ്രധാനമന്ത്രി മോദി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ ജലന്ധറിലെ ഒരു റാലി കഴിഞ്ഞ് മടങ്ങുകയാണ്. ഇന്ന് സുഷമ സ്വരാജിന്റെ ജന്മദിനമാണ്.
അവരുമായി ബന്ധപ്പെട്ട വളരെ പഴയ ഒരു സംഭവം ഞാന്‍ പെട്ടെന്ന് ഓര്‍ത്തു, അത് നിങ്ങളുമായി പങ്കിടണമെന്ന് ഞാന്‍ കരുതി.
ഏകദേശം 25 വര്‍ഷം മുമ്പ്, ഞാന്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം നടത്തുമ്പോള്‍ സുഷമ ജി ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്ത്തിനത്തിലായിരുന്നു.
അവര്‍ എന്റെ പൂര്‍വ്വിക ഗ്രാമമായ വഡ്നഗറില്‍ പോയി അവിടെ വെച്ച് എന്റെ അമ്മയെ കണ്ടിരുന്നു. ആ സമയത്താണ് എന്റെ അനന്തരവന് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ജ്യോതിഷികള്‍ കുഞ്ഞിന്റെ രാശിചിഹ്നം നോക്കി അവളുടെ പേര് നിശ്ചയിച്ചു. അദ്ദേഹം എന്ത് പേരിട്ടാലും അത് കുടുംബാംഗങ്ങള്‍ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു.
എന്നാല്‍ സുഷമയെ കണ്ടതിന് ശേഷം മകള്‍ക്ക് സുഷമ എന്ന് പേരിടുമെന്നാണ് അമ്മ പറഞ്ഞത്.
എന്റെ അമ്മ അത്ര വിദ്യാഭ്യാസമുള്ള ആളല്ല, പക്ഷേ അവരുടെ ചിന്തകളെ സംബന്ധിച്ചിടത്തോളം അമ്മ വളരെ ആധുനികമാണ്. അന്ന് അവര്‍ തന്റെ തീരുമാനത്തെക്കുറിച്ച് ആളുകളോട് പറഞ്ഞ രീതി, ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ഇന്ന് സുഷമ ജിയുടെ ജന്മദിനത്തില് ഞാന്‍ അവരെ വണങ്ങുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Birthday, Facebook post, PM narendra modi, Sushama swaraj