നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'യുഗാന്ത്യം; ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങളിലൂടെ അവർ ഓർമിക്കപ്പെടും': സുഷമ സ്വരാജിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

  'യുഗാന്ത്യം; ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങളിലൂടെ അവർ ഓർമിക്കപ്പെടും': സുഷമ സ്വരാജിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

  സുഷമ സ്വരാജിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  സുഷമ സ്വരാജും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

  സുഷമ സ്വരാജും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി അനുശോചനസന്ദേശം കുറിച്ചത്.

   "കഴിഞ്ഞ അഞ്ചു വർഷക്കാലം വിദേശകാര്യമന്ത്രിയായിരുന്ന ചെയ്തിരുന്ന സമയത്ത് വിശ്രമമില്ലാതെ അവർ ജോലി ചെയ്തത് മറക്കാൻ കഴിയില്ല. അവരുടെ ആരോഗ്യം മോശമായിരുന്ന സമയത്ത് പോലും, അവരെ കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം അവർ ചെയ്തു. മന്ത്രാലയത്തിന്‍റെ ദൈനംദിനമുള്ള കാര്യങ്ങളിൽ അവർ ഇടപെട്ടു. അവരുടെ ഉത്സാഹവും ആത്മാർത്ഥതയും ഉപമിക്കാൻ കഴിയാത്തത് നിസ്തുരമായിരുന്നു.

       സുഷമാ ജിയുടെ മരണം വ്യക്തിപരമായ നഷ്ടമാണ്. ഇന്ത്യയ്ക്ക് വേണ്ടി അവർ ചെയ്ത കാര്യങ്ങളിലൂടെ അവർ എന്നും സ്നേഹത്തോടെ ഓർമ്മിക്കപ്പെടും. നിർഭാഗ്യകരമായ മണിക്കൂറിൽ അവരുടെ കുടുംബത്തിന് പ്രാർത്ഥനയും പിന്തുണയും അറിയിക്കുന്നു. ഓം ശാന്തി"

       ഹൃദയാഘാതത്തെ തുടർന്ന് രാത്രി 11 മണിയോടു കൂടിയായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

   Big Breaking: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു
   First published: