നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യയെ സാമ്പത്തിക ശക്തിയായി മാറ്റുമെന്നതിൽ സംശയം വേണ്ടെന്ന് പ്രധാനമന്ത്രി മോദി

  ഇന്ത്യയെ സാമ്പത്തിക ശക്തിയായി മാറ്റുമെന്നതിൽ സംശയം വേണ്ടെന്ന് പ്രധാനമന്ത്രി മോദി

  അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ അഞ്ചു ലക്ഷം കോടി രൂപയുടെ സാമ്പത്തിക ശക്തിയായി ഉയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.

  പ്രധാനമന്ത്രി മോദി

  പ്രധാനമന്ത്രി മോദി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: അഞ്ചുലക്ഷം കോടി രൂപയുടെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിഭവശേഷി മനസിലാക്കാത്തവരാണ് സംശയം പ്രകടിപ്പിക്കുന്നത്. ബജറ്റിലൂടെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള വഴി തുറന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ വാരാണസിയിൽ ബിജെപി അംഗത്വ വിതരണത്തിന് നരേന്ദ്ര മോദി തുടക്കം കുറിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

   അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ അഞ്ചു ലക്ഷം കോടി രൂപയുടെ സാമ്പത്തിക ശക്തിയായി ഉയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ബജറ്റിലൂടെ നേട്ടത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചിലർ ബജറ്റിനെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിക്കുന്നു. ഇന്ത്യയുടെ വിഭവശേഷി അറിയാത്തവരാണ് സംശയങ്ങൾ ഉന്നയിക്കുന്നത്. ഏതെങ്കിലും വിഭാഗങ്ങൾക്കോ സംസ്ഥാനങ്ങൾക്കാ പ്രത്യേക പരിഗണന നൽകിയല്ല ബജറ്റ് അവതരിപ്പിച്ചതെന്നും പുതിയ ഇന്ത്യയെ കെട്ടിപ്പെടുക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

   പുതിയ ഇന്ത്യയിൽ ദരിദ്രർ ഉണ്ടാകില്ലെന്നും ദരിദ്രരെ സമ്പന്നരാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജല സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചു. ഓരോ വീട്ടിലും കുടിവെള്ളം എത്തിക്കും. ശാസ്ത്രീയമായ ജലസേചനം കാർഷിക മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കും. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

   കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ ഗാന്ധി നേരെ പോയത് സിനിമ കാണാൻ; വീഡിയോ വൈറൽ

   ഇന്ത്യയുടെ വിഭവശേഷി കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. സമുദ്രോല്പന്നങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തും. മത്സ്യ കയറ്റുമതി വർദ്ധിപ്പിക്കുമെന്നും സൗരോർജ്ജം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിന്തയും ആശയങ്ങളുമാണ് നവീന ഇന്ത്യക്ക് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

   നേരത്തെ, മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ മോദി അനാച്ഛാദം ചെയ്തു. വാരാണാസിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ നടൽ പരിപാടിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

   First published:
   )}