തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്ര ആയിരുന്നു; ആരെയും തോൽപിക്കാനല്ല തെരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചേർന്ന് സഖ്യകക്ഷി നേതാക്കൾക്കും കേന്ദ്ര മന്ത്രിമാർക്കുമായി ഇന്ന് ഒരുക്കിയ അത്താഴ വിരുന്നിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

news18
Updated: May 21, 2019, 9:28 PM IST
തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്ര ആയിരുന്നു; ആരെയും തോൽപിക്കാനല്ല തെരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രധാനമന്ത്രി
നരേന്ദ്ര മോദിയും അമിത് ഷായും
  • News18
  • Last Updated: May 21, 2019, 9:28 PM IST
  • Share this:
ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്ര ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ ജനം ക്രിയാത്മകമായി പ്രവർത്തിച്ചു. ആരെയും തോൽപിക്കാനുള്ള തെരഞ്ഞെടുപ്പായിരുന്നില്ല ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചേർന്ന് സഖ്യകക്ഷി നേതാക്കൾക്കും കേന്ദ്ര മന്ത്രിമാർക്കുമായി ഇന്ന് ഒരുക്കിയ അത്താഴ വിരുന്നിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

തെരഞ്ഞെടുപ്പിൽ ജനം ക്രിയാത്മകമായി പ്രവർത്തിച്ചു. തെരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയയാത്ര ആയിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാർ 24, 25 തീയതികളിൽ ഡൽഹിയിൽ എത്തണമെന്നും പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചു.

അഞ്ച് വർഷം ഭരണത്തിൽ ഒപ്പം നിന്ന മന്ത്രിമാർക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാവും ജനവിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

First published: May 21, 2019, 9:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading