• HOME
  • »
  • NEWS
  • »
  • india
  • »
  • G20യെ നയിക്കാൻ ഇന്ത്യ; അധ്യക്ഷപദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

G20യെ നയിക്കാൻ ഇന്ത്യ; അധ്യക്ഷപദവി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജി20 യുടെ അധ്യക്ഷ പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി മോദി

  • Share this:
    ന്യൂഡൽഹി: ജി20 അധ്യക്ഷക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്ത് നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും.

    പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജി-20യെ ആഗോളമാറ്റത്തിന്റെ ചാലകശക്തിയാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും.



    Also Read-G20 Summit | ജി20 ഉച്ചകോടി: പ്രധാനമന്ത്രി ബാലിയിൽ; പരമ്പരാ​ഗത ശൈലിയിൽ വരവേൽപ്

    ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര നിർമാർജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികള്‍‌ നേരിടുന്നതിന് ഡിജിറ്റൽ പരിവര്‍ത്തനം സഹായകരമാകും.
    Published by:Jayesh Krishnan
    First published: