'നന്ദി, മമ്മൂക്ക'; ദീപം തെളിയിക്കാനുള്ള മമ്മൂട്ടിയുടെ ആഹ്വാനത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രിയുടെ ഐക്യദീപത്തിന് എല്ലാ പിന്തുണകളും ആശംസകളും നേരുന്നതായി മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരുന്നു

News18 Malayalam | news18india
Updated: April 5, 2020, 4:45 PM IST
'നന്ദി, മമ്മൂക്ക'; ദീപം തെളിയിക്കാനുള്ള മമ്മൂട്ടിയുടെ ആഹ്വാനത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
modi mammootty
  • Share this:
ന്യൂ‍ഡല്‍ഹി: ഞായറാഴ്ച രാത്രിയിൽ 9 മണിക്ക് 9 മിനിറ്റ് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ നല്‍കിയ നടൻ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് വീഡിയോ പങ്കിട്ടാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നന്ദി പറഞ്ഞത്.

'നന്ദി, മമ്മുക്ക. ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംഗമമായ ആഹ്വാനമാണ് കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത്'- എന്ന കുറിപ്പും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.കോവിഡെന്ന മഹാ വിപത്തിനെതിരെ നമ്മുടെ നാട് ഒറ്റെക്കെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച്‌ പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എല്ലാ പിന്തുണകളും ആശംസകളും നേരുന്നതായി മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
You may also like:288 ദിവസത്തെ നിരാഹാരത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ ഹെലിൻ ബോലെക് ആരാണ്? [NEWS]ഇത് കേരളത്തിന്റെ മറുപടി; കർണാടക അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് വയനാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാം [NEWS]COVID 19| ദുബായും ലോക്ക്ഡൗണിലേക്ക്: മെട്രോ, ട്രാം സർവീസുകൾ നിർത്തി; 24 മണിക്കൂറും അണുനശീകരണം [NEWS]
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കാനാണ് പ്രതീകാത്മകമായി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്‌, മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
First published: April 5, 2020, 4:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading