ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (rime Minister Narendra Modi)ഇന്ന് രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് വാക്സിനേഷനിൽ നൂറ് കോടിയെന്ന (1 billion COVID-19 vaccinations )നാഴികക്കല്ല് ഇന്നലെ രാജ്യം താണ്ടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ചൈനയ്ക്ക് (Vhina)ശേഷം നൂറ് കോടി ഡോസ് കോവിഡ് വാക്സിൻ എന്ന ചരിത്രം കുറിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ(India).
ഇന്നലെയാണ് നൂറ് കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായത്. ഇതിനു പിന്നാലെ, രാജ്യത്തെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഒമ്പത് മാസത്തിനുള്ളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
PM @narendramodi will address the nation at 10 AM today.
— PMO India (@PMOIndia) October 22, 2021
2021 ജനുവരി 16-നാണ് ഇന്ത്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ 75 ശതമാനം ജനങ്ങളും കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുണ്ട്.
100 കോടി കോവിഡ് വാകിസിനേഷന്‍ പിന്നിടുന്ന ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങളടക്കം അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തിയിട്ടുണ്ട്.
100 കോടി കോവിഡ് വാകിസിനേഷന്‍ പിന്നിടുന്ന ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങളടക്കം അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ശാസ്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Congratulations, Prime Minister @narendramodi, the scientists, #healthworkers and people of #India, on your efforts to protect the vulnerable populations from #COVID19 and achieve #VaccinEquity targets.https://t.co/ngVFOszcmE
— Tedros Adhanom Ghebreyesus (@DrTedros) October 21, 2021
കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂർത്തിയായവരിൽ 75 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. എന്നാൽ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വാക്സിൻ വിതരണം നടത്തിയത് ഉത്തർപ്രദേശിലാണ്.
Also Read-
12 കോടിയിലേറെയാണ് ഉത്തർപ്രദേശിലെ വാക്സിനേഷൻ. പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനങ്ങൾ ചുവടെ:
1. ഉത്തർപ്രദേശ്
2.മാഹാരാഷ്ട്ര
3.പശ്ചിമ ബംഗാൾ
4.ഗുജറാത്ത്
5.മധ്യപ്രദേശ്
6.ബിഹാർ
7.കർണാടക
8.രാജസ്ഥാൻ
9.തമിഴ്നാട്
10.ആന്ധ്രാപ്രദേശ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.