• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയിൽ: ഉദ്ഘാടനം ചെയ്യുന്നത് 40000 കോടിയുടെ പദ്ധതികൾ

പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയിൽ: ഉദ്ഘാടനം ചെയ്യുന്നത് 40000 കോടിയുടെ പദ്ധതികൾ

മാർത്താണ്ഡം, പാര്‍വതിപുരം ഉള്‍പ്പെടെ 40000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കുക.

Narendra-Modi

Narendra-Modi

  • Share this:
    നാഗർകോവിൽ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കന്യാകുമാരിയിലാണ് അദ്ദേഹം എത്തുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തുന്ന മോദി, ഇവിടെ നിന്നും ഹെലികോപ്ടർ മാർഗം കന്യാകുമാരിയിലെത്തും. മാർത്താണ്ഡം, പാര്‍വതിപുരം ഉള്‍പ്പെടെ 40000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കുക.

    അഗ്സതീശ്വരം വിവേകാനന്ദ കോളേജ് മൈതാനിയിൽ നടക്കുന്ന ചടങ്ങുകളിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവരും പങ്കെടുക്കും. പ്രധാനമന്ത്രയുടെ വരവിനോടനുബന്ധിച്ച് 5000 പൊലീസുകാർ ഉൾപ്പെടെ വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

    Also Read-അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് കൈമാറും; കൈമാറ്റം വാഗാ അതിർത്തിയിൽ

    അതേസമയം ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിന് പുറമെ നിശ്ചയിച്ചിരുന്ന രാഷ്ട്രീയ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയം ചുരുക്കി നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ട് വേദികളാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഒരു വേദി മാത്രമാക്കുകയായിരുന്നു.

    പ്രധാനമന്ത്രിയുടെ വരവിനോട് അനുബന്ധിച്ച് തീരദേശഗ്രാമങ്ങളും കനത്ത പൊലീസ് നിരീക്ഷണത്തിലാണ്. കടലിൽ മീൻ പിടിക്കാനും ബോട്ടുകൾ ഇറക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

    First published: