• HOME
  • »
  • NEWS
  • »
  • india
  • »
  • ഗുജറാത്തിൽ 4400 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും

ഗുജറാത്തിൽ 4400 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും

ഇതിനു പുറമേ 19,000 ഗുണഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതി പ്രകാരം വീടുകളും അനുവദിക്കും

നരേന്ദ്ര മോദി

നരേന്ദ്ര മോദി

  • Share this:

    ഗുജറാത്തിൽ 4,400 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തുടക്കം കുറിക്കും. ഇതിനു പുറമേ 19,000 ഗുണഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതി പ്രകാരം വീടുകളും അനുവദിക്കും. വെള്ളിയാഴ്ച ​ഗുജറാത്തിലെത്തുന്ന മോദി ഗാന്ധിനഗറിലെ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിലും (Akhil Bhartiya Shiksha Sangh Adhiveshan) പങ്കെടുക്കും. ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്‌സ് ഫെഡറേഷന്റെ 29-ാമത് സമ്മേളനമാണിത്. ‘വിദ്യാഭ്യാസ രം​ഗത്ത് മാറ്റം കുറിക്കുന്നതിൽ അധ്യാപകരുടെ പ്രാധാന്യം’ (Teachers are at the Heart of Transforming Education) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ തീം.

    Also read: മഹാരാഷ്ട്ര കൂറുമാറ്റ കേസ്: ഏക്നാഥ് ഷിന്‍ഡെയ്ക്ക് ആശ്വാസം; രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്ന് സുപ്രീംകോടതി

    ഗാന്ധിനഗറിൽ നടക്കുന്ന പരിപാടിയിൽ വെച്ച് 2,450 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിക്കും. നഗരവികസന വകുപ്പ്, ജലവിതരണ വകുപ്പ്, റോഡ്, ഗതാഗത വകുപ്പ്, മൈൻസ് ആൻഡ് മിനറൽ വകുപ്പ് എന്നീ വകുപ്പുകൾ മേൽനോട്ടം വഹിക്കുന്ന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അദ്ദേഹം താക്കോൽ കൈമാറും.

    ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി (ഗിഫ്റ്റ് സിറ്റി) സന്ദർശിക്കുന്ന മോദി, ഇവിടുത്തെ വിവിധ പ്രോജക്റ്റുകളുടെ പുരോ​ഗതിയും സ്ഥിതി​ഗതികളും വിലയിരുത്തും. ഭാവി പദ്ധതികൾ മനസിലാക്കുക എന്ന ഉദ്ദേേശ്യത്തോടെ ഗിഫ്റ്റ് ഐഎഫ്എസ്‌സിയുമായി (GIFT IFSC) അദ്ദേഹം ചർച്ച നടത്തുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    Summary: Prime Minister Narendra Modi to kick start projects worth Rs 4400 crore in Gujarat

    Published by:user_57
    First published: