• HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi | ലോകനേതാക്കളിൽ ജനപ്രീതിയിൽ നരേന്ദ്രമോദി വീണ്ടും ഒന്നാമത്; ജോ ബൈഡനെയും ജസ്റ്റിൻ ട്രൂഡോയെയും പിന്തള്ളി

PM Narendra Modi | ലോകനേതാക്കളിൽ ജനപ്രീതിയിൽ നരേന്ദ്രമോദി വീണ്ടും ഒന്നാമത്; ജോ ബൈഡനെയും ജസ്റ്റിൻ ട്രൂഡോയെയും പിന്തള്ളി

പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് മൂന്നാം തവണയാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത്

Prime Minister Narendra Modi (ANI)

Prime Minister Narendra Modi (ANI)

  • Share this:
    ഇന്ത്യയിൽ മാത്രമല്ല ആ​ഗോള തലത്തിലും ജനപ്രീതിയിൽ മുമ്പിലാണെന്ന് വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദി ((Narendra Modi). നിരവധി പ്രമുഖ ലോക നേതാക്കളെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ലെ ഗ്ലോബൽ ലീഡർ അപ്രൂവൽ പട്ടികയിൽ ( (Global Leader Approval) ഒന്നാം സ്ഥാനത്തെത്തി. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിങ് കൺസൾട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടിക പ്രകാരം ഈ വർഷം 72 ശതമാനം റേറ്റിങ്ങുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

    യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden), യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson), കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (Justin Trudeau) തുടങ്ങിയ നിരവധി പ്രമുഖ ലോകനേതാക്കളെ പിന്തള്ളിയാണ് ഗ്ലോബൽ ലീഡർ അപ്രൂവൽ പട്ടികയിൽ നരേന്ദ്ര മോദി ഒന്നാംസ്ഥാനം നിലനിർത്തിയത്.

    പട്ടികയിൽ ആകെ 13 ലോക നേതാക്കളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 41 ശതമാനം റേറ്റിങുമായി ആറാം സ്ഥാനത്താണ്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ 41 ശതമാനം റേറ്റിങുമായി എട്ടാം സ്ഥാനത്താണ്. അതേസമയം കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയ്ക്ക് ലഭിച്ചത് ഒമ്പതാം സ്ഥാനമാണ്.

    ഗ്ലോബൽ ലീഡർ അപ്രൂവൽ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് മൂന്നാം തവണയാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. പട്ടികയിൽ മോദിക്ക് തൊട്ടു പിന്നിലുള്ളത്, 64 ശതമാനം റേറ്റിങുമായി മെക്സിക്കൻ പ്രസിഡന്റ് ഒബ്രഡോർ ആണ്. പട്ടികയിൽ തുടർന്നു വരുന്ന സ്ഥാനങ്ങളിൽ 57 ശതമാനം റേറ്റിങുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും 47 ശതമാനം റേറ്റിങുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇടം പിടിച്ചു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് 42 ശതമാനം റേറ്റിങുമായി ഇവർക്ക് തൊട്ടു പിന്നിലായുണ്ട്.

    പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മൊത്തം 13 ലോക നേതാക്കളിൽ നാല് പേർക്ക് ഒരേ റേറ്റിങ് ആണ് ലഭിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ-ഇൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർക്ക് ലഭിച്ചിരിക്കുന്ന റേറ്റിങ് 41 ശതമാനമാണ്.

    ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അംഗീകാരവും ജനപ്രീതിയും പിന്തുടരുകയും വിലയിരുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒന്നായ മോർണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ് ആണ് ഗ്ലോബൽ ലീഡർ അപ്രൂവൽ ലിസ്റ്റ് 2022 പുറത്തിറക്കിയത്. ലോകത്തുടനീളം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ​​ഗതികളെ കുറിച്ച് ഉൾക്കാഴ്ച നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ഈ പട്ടിക പുറത്തിറക്കുന്നത്.

    Summary: Prime Minister Narendra Modi surpasses other leaders like Joe Biden and Justin Trudeau to top the Global Leader Approval List 2022
    Published by:user_57
    First published: