ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ബംഗളൂരുവിലെ ഐ എസ് ആർ ഒ കൺട്രോൾ സെന്‍ററിൽ വെച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.
അതേസമയം, ശാസ്ത്രലോകത്തിന് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ എസ് ആർ ഒ കൈവരിച്ചത് മികച്ച നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ നിന്ന് പാഠം ഉൾക്കൊള്ളും. നമ്മുടെ ശാസ്ത്രജ്ഞരെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയെ അഭിമാനിതയാക്കാൻ അവർ അവരുടെ ഏറ്റവും മികച്ചത് തന്നെ നൽകി. മനഃശക്തിയുടെ നിമിഷങ്ങളാണ് ഇത്, ഇത് ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഐ എസ് ആർ ഒ ചെയർമാൻ ചന്ദ്രയാൻ - രണ്ടിനെക്കുറിച്ചുള്ള പുതിയ കാര്യങ്ങൾ അറിയിച്ചു. നമുക്ക് പ്രതീക്ഷയോടെ നിലകൊള്ളാം ഒപ്പം നമ്മുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ കൂടുതൽ കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.