നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും

  PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും

  ജി20 ഉച്ചകോടിയില പങ്കെടുക്കാന്‍ പ്രധാനമന്ത്രി റോമില്‍ എത്തുമ്പോളാണ് കൂടികാഴ്ച നടത്തുക.

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി(Pope Francis) കൂടിക്കാഴ്ച നടത്തും. വത്തിക്കാനില്‍ വരുന്ന വെള്ളിയാഴ്ചയായിരിക്കും കൂടികാഴ്ച. ജി20 ഉച്ചകോടിയില(G20 Summit) പങ്കെടുക്കാന്‍ പ്രധാനമന്ത്രി റോമില്‍ എത്തുമ്പോളാണ് കൂടികാഴ്ച നടത്തുക. ഒക്ടോബര്‍ 28-നാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം ആരംഭിക്കുന്നത്.

   എന്നാല്‍ സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ജി20 ഉച്ചകോടിയില്‍ താലിബാന്‍ ഭരണത്തിലായ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   ഒക്ടോബര്‍ 29,30 തീയതികളില്‍ റോമില്‍ വച്ചാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇവിടെ നിന്നും സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബര്‍ 1ന് കേപ് ഉച്ചകോടിയിലും സംസാരിക്കും.

   ജി20 ഉച്ചകോടിയില്‍ താലിബാന്‍ ഭരണത്തിലായ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.

   തായ്‌ലാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ രാജ്യങ്ങള്‍ക്കെതിരായ ചൈനീസ് നീക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയമായി ജി20യില്‍ ഉയര്‍ന്നുവരുക. കോപ് 26 ല്‍ മറ്റു രാജ്യങ്ങളിലെ മുതിര്‍ന്ന ഭരണാധികാരികളെ കാണുന്ന പ്രധാനമന്ത്രി മോദി കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യും എന്നാണ് സൂചന.

   Also Read-Online class| തെലങ്കാനയിൽ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കുന്നു; പ്രൈമറി വിദ്യാർഥികളും സ്കൂളിലേക്ക്

   Bihar Grand Alliance | ബീഹാറിലെ മഹാസഖ്യം ഉപേക്ഷിച്ചുവെന്ന് കോണ്‍ഗ്രസ്; കാരണം കോണ്‍ഗ്രസ് നേതാക്കളെന്ന് ആര്‍ജെഡി

   ബീഹാറിലെ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ മഹാസഖ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്മാറുകയാണെന്ന് കേണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍, രാഷ്ട്രീയ ജനതാദള്‍ നയിക്കുന്ന സംസ്ഥാനത്തെ മഹാസഖ്യത്തില്‍ നിന്ന് പാര്‍ട്ടി വിട്ടുവെന്നും, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള 40 സീറ്റുകളില്‍ തനിച്ച് മത്സരിക്കുമെന്നും, സ്ഥാനാര്‍ത്ഥികളെ തേടുകയാണെന്നും ബീഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഭക്ത ചരണ്‍ ദാസ് വെള്ളിയാഴ്ച പറഞ്ഞു.

   ''ഞങ്ങള്‍ ബീഹാറിലെ മഹാസഖ്യത്തിൽ ഇല്ല. കുശേശ്വരസ്ഥാന്‍ സീറ്റ് ആര്‍ജെഡി തട്ടിയെടുത്തതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇത്തരമൊരു കൂട്ടുകെട്ട് കൊണ്ട് എന്ത് പ്രയോജനം? രണ്ട് പാര്‍ട്ടികളുടെയും നയങ്ങൾ സമന്വയിക്കുന്നില്ല,'' ഭക്ത ചരണ്‍ ദാസ് വെള്ളിയാഴ്ച പട്നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

   2024ല്‍ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. സഖ്യം തുടരാന്‍ ആര്‍ജെഡി തങ്ങളെ സമീപിച്ചാല്‍ കോണ്‍ഗ്രസ് നിലപാട് പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന്, ഹൈക്കമാന്‍ഡ് ഇക്കാര്യം തീരുമാനിക്കുമെന്ന് ദാസ് വ്യക്തമാക്കി. മൃത്യുഞ്ജയ് തിവാരിയെപ്പോലുള്ള ആര്‍ജെഡി നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ദാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

   ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) നേതാവ് രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവിനെ നേരിട്ട് കണ്ട ദാസ്, ജെഎപിയുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പിന്നാലെ, ജന്‍ അധികാര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പപ്പു യാദവ്, ഒക്ടോബര്‍ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിഹാറിലെ കോണ്‍ഗ്രസ് സംസ്ഥാനത്തെ രക്ഷിക്കാനുള്ള പോരാട്ടവും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇക്കാരണത്താല്‍, ബിഹാറിനെ രക്ഷിക്കാന്‍, വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു,'' എന്നാണ് പപ്പു യാദവ് പറഞ്ഞത്.

   Also Read-Indian Railway | തീയില്ല, പുകയില്ല; ഇന്ത്യൻ റെയിൽവേയുടെ പുതിയ അടുക്കള കോച്ചിന്റെ പ്രത്യേകതകൾ അറിയാം

   കുശേശ്വരസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മഹാസഖ്യത്തില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടല്‍ കരാറിന്റെ ഭാഗമായി കോണ്‍ഗ്രസിന് ഈ സീറ്റ് നല്‍കുകയും അവര്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കുശേശ്വരസ്ഥാന്‍, താരാപൂര്‍ എന്നീ രണ്ട് സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ആര്‍ജെഡി തീരുമാനിച്ചത്. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസും ഈ രണ്ട് സീറ്റുകളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ കുശേശ്വര്‍സ്താന്‍, താരാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ജെഡി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കും.

   ''ഞങ്ങള്‍ ആത്മാഭിമാനത്തിനായി പോരാടുകയാണ്, മറ്റുള്ളവരുടെ ആജ്ഞാപനത്തില്‍ പ്രവര്‍ത്തിക്കുന്നത് തുടരാനാകില്ല,'' ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആനന്ദ് മദ്ഹബ് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}