നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തും

  PM Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തും

  മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

  News18

  News18

  • Share this:
   ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Narendra Modi) ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുമായി (Pope Francis) കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിയില്‍(G20 Summit) പങ്കെടുക്കാന്‍ പ്രധാനമന്ത്രി റോമില്‍ എത്തുമ്പോളാണ് കൂടിക്കാഴ്ച. ഒക്ടോബര്‍ 28-നാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം ആരംഭിക്കുന്നത്.

   മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 8:30ന് മാര്‍പാപ്പയും മോദിയും ചര്‍ച്ച നത്തും. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ശനിയാഴ്ച സന്ദര്‍ശിക്കുെമന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.

   ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച രാജ്യവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ഊഷ്മളതും പകരുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

   മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് നേരെത്തെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍മാരായ ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയസ് ക്ലീമിസ് കത്തോലിക്ക ബാവ എന്നിവര്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

   Also Read-Mullaipperiyar | ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കും; കേരളത്തിന് തമിഴ്‌നാടിന്റെ കത്ത്

   വെള്ളിയാഴ്ച റോമിലെത്തുന്ന പ്രധാനമന്ത്രി 30,31 തീയതികളില്‍ ജി20 ഉച്ചകോടിയിലും സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നവംബര്‍ ഒന്നിന് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള യുഎന്‍ കോപ് 26 ഉച്ചകോടിയിലും പങ്കെടുക്കും.

   ജി20 ഉച്ചകോടിയില്‍ താലിബാന്‍ ഭരണത്തിലായ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.

   തായ്ലാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ രാജ്യങ്ങള്‍ക്കെതിരായ ചൈനീസ് നീക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയമായി ജി20യില്‍ ഉയര്‍ന്നുവരുക. കോപ് 26 ല്‍ മറ്റു രാജ്യങ്ങളിലെ മുതിര്‍ന്ന ഭരണാധികാരികളെ കാണുന്ന പ്രധാനമന്ത്രി മോദി കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യും എന്നാണ് സൂചന.
   Published by:Jayesh Krishnan
   First published:
   )}