ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. പുതിയ വർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനം ചെയ്യട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
''എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ''- പ്രധാനമന്ത്രി കുറിച്ചു. തമിഴ് ജനതക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. എല്ലാവരുടെയും ആരോഗ്യത്തിനും സന്തോഷത്തിനുമായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.
എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ.
Happy Vishu to everyone! A new year brings new hope and new energy. May the coming year bring good health and well-being in everyone’s lives.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു. ആരോഗ്യപൂർണവും സുരക്ഷിതവുമായ ഭാവിയുടെ പ്രതീക്ഷയുണർത്തുന്നതാണ് വിഷുവെന്നെ ഗവർണർ ഫേസ്ബുക്കിൽ കുറിച്ചു. "ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ വിഷു ആശംസകള്‍! സമൃദ്ധിക്കും പുരോഗതിക്കുമൊപ്പം ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ ഭാവിയുടെ പ്രതീക്ഷയുണര്‍ത്തുന്ന വിഷു വരുംവര്‍ഷമുടനീളം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ “- അദ്ദേഹം കുറിച്ചു.
വിഷു കൈനീട്ടം നാടിനുവേണ്ടിയാകട്ടെ: മുഖ്യമന്ത്രി
നമ്മുടെ നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈ നീട്ടം നാടിനുവേണ്ടിയാകട്ടെ എന്ന് ഒരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുകൈന്നീട്ടത്തെ മാറ്റാന്‍ എല്ലാവരും പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.