പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്' ഞായറാഴ്ച മുതൽ

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തി’ന്‍റെ സംപ്രേക്ഷണം ഞായറാഴ്ച മുതൽ പുനരാരംഭിക്കും.

news18
Updated: June 29, 2019, 11:27 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മൻ കി ബാത്' ഞായറാഴ്ച മുതൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: June 29, 2019, 11:27 PM IST IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തി’ന്‍റെ സംപ്രേക്ഷണം ഞായറാഴ്ച മുതൽ പുനരാരംഭിക്കും. നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ മൻ കീ ബാത്താണ് ഞായറാഴ്ചത്തേത്.

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പായി കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി അവസാനമായി പ്രക്ഷേപണം ചെയ്തത്. പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓൺലൈൻ സംവിധാനവും നൽകിയിരുന്നു.

'ജയ് ശ്രീറാം' വിളിച്ചില്ല, 16 വയസുള്ള മുസ്ലിം ആൺകുട്ടിക്ക് കാൺപുരിൽ മർദ്ദനം

മന്‍ കീ ബാത്തിന്റെ 54-ാം എപ്പിസോഡാണ് ഞായറാഴ്ച പ്രക്ഷേപണം ചെയ്യുന്നത്. എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്നു മുതലാണ് മന്‍ കീ ബാത്ത് സംപ്രേക്ഷണം ആരംഭിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍