• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രിയെ കൊള്ളയടിച്ചു; പണവും ഫോണുകളും തട്ടിയെടുത്തു

ഡൽഹിയിലായിരുന്നു സംഭവം

News18 Malayalam | news18
Updated: October 12, 2019, 11:04 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രിയെ കൊള്ളയടിച്ചു; പണവും ഫോണുകളും തട്ടിയെടുത്തു
News18
  • News18
  • Last Updated: October 12, 2019, 11:04 PM IST IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരപുത്രിയെ അജ്ഞാതസംഘം കൊള്ളയടിച്ചു. ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്ന സംഘമാണ് ദമയന്തി ബെന്‍ മോദിയുടെ പഴ്സും മൊബൈലും അടക്കം തട്ടിയെടുത്തത്. ഡൽഹി സിവില്‍ ലൈനിൽ ഗുജറാത്തി സമാജ് ഭവന്‍റെ ഗേറ്റിന് സമീപത്തു വച്ചാണ് സംഭവം.

സമാജ് ഭവന് മുന്നിൽ ഓട്ടോയ്ക്കായി കാത്തുനിൽക്കുമ്പോൾ ദമയന്തിയുടെ കൈയിൽ നിന്ന് മോഷണസംഘം മൊബൈലും പേഴ്സും കവർന്നെടുക്കുകയായിരുന്നു. 56,000 രൂപയും പ്രധാനപ്പെട്ട ചില രേഖകളും അടങ്ങിയ പേഴ്സും രണ്ടു മൊബൈല്‍ ഫോണുകളും കൊള്ള സംഘം കൊണ്ടുപോയെന്ന് ദമയന്തി പൊലീസിനെ അറിയിച്ചു.

Also  Read- മൂന്ന് സിനിമകൾ നേടിയത് 120 കോടി; സാമ്പത്തിക പ്രതിസന്ധിയില്ലെന്നതിന് തെളിവെന്ന് മന്ത്രി

പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷൻ മുതൽ സിവിൽ ലൈൻ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍