• HOME
  • »
  • NEWS
  • »
  • india
  • »
  • ജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി; ദൈവ ദശകം ആലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

ജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി; ദൈവ ദശകം ആലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഗുരുദേവ ദർശനങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു.

PM Narendra Modi.

PM Narendra Modi.

  • Last Updated :
  • Share this:
ശ്രീനാരായണ ഗുരുദേവൻ്റ നൂറ്റി അറുപത്തി ഏഴാമത് ജയന്തിയോടനുബന്ധിച്ച് ആദരമർപ്പിച്ച് പ്രധാനമന്ത്രി. ഗുരുദേവ ദർശനങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു.

വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, സമത്വം എന്നിവയിലൂന്നിയുള്ള ഗുരുദേവന്റെ പ്രവർത്തികൾ ഇന്നും പ്രചോദനമേകുന്നു. സ്ത്രീശാക്തീകരണത്തിനും സാമൂഹിക മാറ്റത്തിനായി അദ്ദേഹം നിലകൊണ്ടു. യുവശക്തി ഉപയോഗപ്പെടുത്തുന്നതിനും അദ്ദേഹം വളരെയധികം പ്രാധാന്യം നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

ഗുരുദേവൻ്റ ജയന്തിയോടനുബന്ധിച്ച്  100 രാജ്യങളിൽ നടന്ന ദൈവ ദശക ആലാപനത്തിൽ    കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പങ്കാളിയായി. എസ് .എൻ . ഡി.  പി  ന്യൂഡൽഹി ശാഖ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മന്ത്രി. മനുഷ്യ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന പ്രാർത്ഥനയാണ് ദൈവ ദശകമെന്ന് പറഞ്ഞു.



ദൈവ ദശകത്തിൻ്റെ ആശയം സനാതന ധർമ്മത്തിൻ്റെ ആശയമാണെന്നും മുരളീധരൻ പറഞ്ഞു . സൃഷ്ടിയും , സൃഷ്ടാവും  തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദൈവ ദശകം വിളിച്ചോതുന്നത്. സംഘർഷഭരിതമായ ലോകത്ത്  സമാധാനത്തിൻ്റെയും സഹവർത്തിത്തത്തിൻ്റെയും സഹിഷ്ണതയുടേയും സന്ദേശം നൽകുന്ന ദൈവ ദശകത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി മാറുന്ന പ്രാർത്ഥനയാണ് ദൈവ ദശകം.

എല്ലാ  മതവിശ്വാസികൾക്കും ഒരു പോലെ ആലപിക്കാൻ  കഴിയുന്നതാണ് ദൈവ ദശക മെന്നും മന്ത്രി കൂട്ടി ചേർത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സുനേരി  ബാഗിലെ  മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Published by:Jayesh Krishnan
First published: