ന്യൂഡൽഹി: നോട്ടുനിരോധനം ഒരു തമാശയായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവത്സരദിനത്തിൽ ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആലോചിച്ചെടുത്ത തീരുമാനമായിരുന്നു നോട്ടു നിരോധനമെന്നും അദ്ദേഹം പറഞ്ഞു.
നോട്ടു നിരോധനം പെട്ടെന്നുള്ള തീരുമാനമല്ലായിരുന്നു. അത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. നോട്ടു നിരോധനത്തിനു ഒരു വർഷം മുമ്പു തന്നെ ജനങ്ങൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ആരുടെയെങ്കിലും കൈവശം കള്ളപ്പണമുണ്ടെങ്കിൽ പിഴ അടച്ച് നിക്ഷേപിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. കള്ളപ്പണം തടയുന്നതിനു വേണ്ടി ആലോചിച്ചെടുത്ത നടപടിയായിരുന്നു നോട്ടു നിരോധനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുന്നറിയിപ്പ് പരിഗണിച്ച് കുറച്ചുപേർ മാത്രമാണ് ഇക്കാര്യത്തിൽ സ്വന്തം താൽപര്യപ്രകാരം മുന്നോട്ടുവന്നത്. കള്ളപ്പണ വിഷയത്തിൽ മോദിയും മറ്റുള്ളവരെപ്പോലെ മാത്രമായിരിക്കും പ്രതികരിക്കുകയെന്നാണ് പലരും കരുതിയത്.
ധോക് ലാ വിഷയത്തിൽ ഇന്ത്യയ്ക്ക് ചതി പറ്റിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യയെ ചതിക്കുന്ന നടപടികൾ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അയൽ രാജ്യങ്ങളുമായി ഇന്ത്യ സൗഹാർദ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതെന്നും മോദി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.