പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ മുഖ്യമന്ത്രിയുടെ അച്ഛൻ; വാരണാസിയിൽ മത്സരിക്കാൻ സീറ്റ് തേടി നന്ദ കുമാർ ഭാഗൽ

കുറുമി വിഭാഗക്കാരുടെ പിന്തുണ ചൂണ്ടിക്കാട്ടിയാണ് ഭാഗലിന്റെ സ്ഥാനാർഥി മോഹം.താൻ ഒഴികെ മറ്റാര് മത്സരിച്ചാലും മോദി അവരെ വിലയ്ക്ക് വാങ്ങുമെന്നാണ് ഇതിനുള്ള ന്യായീകരണം.

news18
Updated: March 26, 2019, 7:52 PM IST
പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ മുഖ്യമന്ത്രിയുടെ അച്ഛൻ; വാരണാസിയിൽ മത്സരിക്കാൻ സീറ്റ് തേടി നന്ദ കുമാർ ഭാഗൽ
പ്രധാനമന്ത്രി നരേന്ദ്രമോദി
  • News18
  • Last Updated: March 26, 2019, 7:52 PM IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മത്സരിക്കാൻ സീറ്റ് തേടി കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിതാവ്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ പിതാവ് നന്ദ കുമാർ ഭാഗലാണ് മോദിക്കെതിരെ സീറ്റ് തേടി കോണ്‍ഗ്രസ് ആസ്ഥാനത്തു തമ്പടിച്ചത്.

മോദിക്ക് വിലയ്ക്ക് വാങ്ങാൻ ആകാത്ത എതിരാളിയായി താൻ മാത്രമേയുള്ളൂവെന്നതാണ് സ്ഥാനാർഥിത്വത്തിന് നന്ദകുമാർ ഭാഗൽ നിരത്തുന്ന മാനദണ്ഡം.

also read:ശാരദ ചിട്ടി തട്ടിപ്പ്: മുൻ പൊലീസ് മേധാവിക്കെതിരെ സിബിഐ ഉന്നയിച്ചത് ഗുരുതര ആരോപണമെന്ന് സുപ്രീംകോടതി

84കാരനായ നന്ദ കുമാർ ഭാഗൽ റായ്പൂരിൽ നിന്നുള്ള കർഷകനാണ്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ പിതാവെന്നതാണ് നന്ദ കുമാർ ഭാഗലിനെ എളുപ്പം തിരിച്ചറിയാനുള്ള വിശേഷണം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ വാരണാസിയിൽ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട്നന്ദ കുമാർ ഭാഗൽ കുറച്ചു ദിവസമായി ഡൽഹിയിൽ കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ട്.

പലതവണ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയിട്ടും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമയം നൽകിയില്ലെന്ന് ഭാഗൽ പറയുന്നു. കോൺഗ്രസിലെ ആർഎസ്എസ് ഏജന്റുമാർ തന്നെ രാഹുലിനെ കാണിക്കാൻ തടസ്സം നിൽക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. അതേസമയം മകൻ ഭൂപേഷ് ഭാഗൽ അച്ഛന് വേണ്ടി ശുപാർശയ്ക്ക് തയ്യാറായിട്ടില്ല.

കുറുമി വിഭാഗക്കാരുടെ പിന്തുണ ചൂണ്ടിക്കാട്ടിയാണ് ഭാഗലിന്റെ സ്ഥാനാർഥി മോഹം.താൻ ഒഴികെ മറ്റാര് മത്സരിച്ചാലും മോദി അവരെ വിലയ്ക്ക് വാങ്ങുമെന്നാണ് ഇതിനുള്ള ന്യായീകരണം. ഏതാനും ദിവസങ്ങൾ കൂടി ഡൽഹിയിൽ തങ്ങുമെന്നും എന്നിട്ടും ടിക്കറ്റ് തന്നിലെങ്കിൽ വാരണാസിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് നന്ദകുമാർ ഭാഗൽ പറയുന്നത്.
First published: March 26, 2019, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading