• HOME
  • »
  • NEWS
  • »
  • india
  • »
  • Central Vista Avenue | സെൻട്രൽ വിസ്ത അവന്യൂ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും; ആകാശക്കാഴ്ചയുടെ വീഡിയോ കാണാം

Central Vista Avenue | സെൻട്രൽ വിസ്ത അവന്യൂ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും; ആകാശക്കാഴ്ചയുടെ വീഡിയോ കാണാം

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞാൽ ജനങ്ങൾക്ക് ഇവിടം സന്ദർശിക്കാനും കാണാനും അവസരമുണ്ടാവും. ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ ഈ സമുച്ചയത്തിൻെറ ആകാശക്കാഴ്ച പുറത്ത് വിട്ടിട്ടുണ്ട്.

  • Last Updated :
  • Share this:
    നവീകരിച്ച പുതിയ പാർലമെൻറ് ബിൽഡിങ് ആയ സെൻട്രൽ വിസ്ത അവന്യൂ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന സെൻട്രൽ വിസ്തയിൽ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകളും കനാലുകളുമെല്ലാം ഉൾക്കൊള്ളുന്നുണ്ട്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞാൽ ജനങ്ങൾക്ക് ഇവിടം സന്ദർശിക്കാനും കാണാനും അവസരമുണ്ടാവും. ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ ഈ സമുച്ചയത്തിൻെറ ആകാശക്കാഴ്ച പുറത്ത് വിട്ടിട്ടുണ്ട്. ഇത് കൂടാതെ ട്രാഫിക് നിർദ്ദേശങ്ങൾ പോലീസും പുറപ്പെടുവിച്ചിട്ടുണ്ട്.

    ഇന്ത്യൻ പാർലമെന്റിന്റെ നവീകരിച്ച മോഡലായ സെൻട്രൽ വിസ്ത അവന്യൂ നിരവധി മാറ്റങ്ങൾ വരുത്തി ആധുനിക സൌകര്യങ്ങളുമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് രാഷ്ട്രപതി ഭവനെയും ഇന്ത്യാ ഗേറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. അത് കൂടാതെ പ്രധാനമന്ത്രിയുടെ പുതിയ വസതിയും കാബിനറ്റ് സെക്രട്ടേറിയറ്റും തമ്മിലും സെൻട്രൽ വിസ്ത ബന്ധിപ്പിക്കും. പ്രവർത്തനക്ഷമമായാൽ ഈ കെട്ടിട സമുച്ചയം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.


    94,600 ചതുരശ്ര മീറ്റർ ബജ്‌രി പാത്ത്‌വേ ഏരിയ 1,10,457 ചതുരശ്ര മീറ്റർ ഗ്രാനൈറ്റ് നടപ്പാതയായി പുനർവികസിപ്പിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇവിടം സന്ദർശിക്കുന്നവർക്ക് അത് മനോഹരമായ അനുഭവമായി മാറും. ഇന്ത്യക്ക് പുറത്ത് നിന്നും അകത്ത് നിന്നും നിരവധി സഞ്ചാരികൾ സെൻട്രൽ വിസ്ത സഞ്ചരിക്കാൻ എത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് ഇതിൻെറ നിർമ്മാണവും കെട്ടിടങ്ങളുടെ രൂപകൽപ്പനയും.

    പുതിയ പാർലമെന്റ് മന്ദിരത്തിൽ 16,500 മീറ്റർ അകത്ത് കൂടെയുള്ള പാതകളുണ്ടെന്നാണ് റിപ്പോർട്ട്. കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് ഈ പാതകൾ. മെച്ചപ്പെട്ട പൊതു സൗകര്യ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വലിയ പുൽത്തകിടിയും പൂന്തോട്ടവുമൊക്കെ സെൻട്രൽ വിസ്തയ്ക്ക് മാറ്റ് കൂട്ടും.

    അതേസമയം സെൻട്രൽ വിസ്തയുടെ ഉദ്ഘാടന സമയത്ത് ഡൽഹിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ട്രാഫിക് പോലീസ് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് നേരത്തെ തന്നെ മാർഗ്ഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഡൽഹിയിൽ ഗതാഗതം സുഗമമാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് അറിയിച്ചു. വൈകുന്നേരം 6 മുതൽ രാത്രി 9 വരെ നിർദ്ദിഷ്ട റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും. വാഹനങ്ങളെ റോഡുകളിൽ നിന്ന് വഴി തിരിച്ച് വിടാൻ സാധ്യതയുള്ളതിനാൽ പൊതുജനം സഹകരിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.

    നാളെ ഉദ്ഘാടനത്തിന് ശേഷം സെൻട്രൽ വിസ്ത സന്ദർശിക്കാൻ നിരവധി ആളുകൾ എത്തുമെന്നാണ് കരുതുന്നത്. റിംഗ് റോഡിലെ മോത്തി ബാഗ് ക്രോസിംഗിൽ നിന്നാണ് ഗതാഗത നിയന്ത്രണം തുടങ്ങുക. റിംഗ് റോഡിലെ ഭികാജി കാമ ക്രോസിംഗ്, ലോധി ഫ്ലൈ ഓവർ, ഐടിഒ, എന്നിവിടങ്ങളിലും വാഹനങ്ങൾ വഴി തിരിച്ച് വിടും. വൈകുന്നേരം 6 മുതൽ രാത്രി 9 വരെയാണ് നിലവിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്.
    Published by:Amal Surendran
    First published: