നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മദർ തെരേസയോട് ഡയാന രാജകുമാരിക്ക് ഭയഭക്തിയായിരുന്നു; വെളിപ്പെടുത്തലുകളുമായി പുസ്തകം

  മദർ തെരേസയോട് ഡയാന രാജകുമാരിക്ക് ഭയഭക്തിയായിരുന്നു; വെളിപ്പെടുത്തലുകളുമായി പുസ്തകം

  ഡയാന രാജകുമാരിക്കും അവരുടെ ഭർത്താവ് ചാൾസ് രാജകുമാരനും തൊണ്ണൂറുകളുടെ ആദ്യകാലങ്ങളിൽ യുകെയിൽ ഇന്ത്യൻ ഹൈകമ്മീഷണർ ആയിരുന്ന എൽ.എം സിംഗ് വിയുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.

  മദർ തെരേസയും ഡയാന രാജകുമാരിയും

  മദർ തെരേസയും ഡയാന രാജകുമാരിയും

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: മദർ തെരേസയോട് ഭയഭക്തി കലർന്ന ബഹുമാനം മാത്രമായിരുന്നു ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്നതെന്നും കൊൽക്കത്തയിലെ എയ്ജഡ് രോഗികളെ സഹായിക്കാൻ അവർ ആഗ്രഹിച്ചിരുന്നെന്നും വെളിപ്പെടുത്തൽ. പുതിയ പുസ്തകമായ 'ദ ജേർണി ഓഫ് എ വൈസ് മാൻ: എൽഎം സിംഗ് വി' എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. എൽ എം സിംഗ് വിയുടെ മകൻ അഭിഷേക് സിംഗ് വി ആണ് പുസ്തകത്തിന്‍റെ രചയിതാവ്.

   ഡയാന രാജകുമാരിക്കും അവരുടെ ഭർത്താവ് ചാൾസ് രാജകുമാരനും തൊണ്ണൂറുകളുടെ ആദ്യകാലങ്ങളിൽ യുകെയിൽ ഇന്ത്യൻ ഹൈകമ്മീഷണർ ആയിരുന്ന എൽ.എം സിംഗ് വിയുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. പാലിംപ് സെറ്റ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ചരിത്രപ്രാധാന്യമുള്ള അപൂർവ ചിത്രങ്ങളും രേഖകളുമുണ്ട്.

   ലൈംഗിക പീഡനകേസ് റദ്ദാക്കണമെന്ന തെഹൽക സ്ഥാപക എഡിറ്ററിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

   1997 മെയ് ഒന്നിന് ഡയാന രാജകുമാരി സിംഗ് വിക്ക് എഴുതിയ കത്തിൽ, അദ്ദേഹം മദർ തെരേസയെ സന്ദർശിച്ചതിനെക്കുറിച്ച് വായിക്കാൻ വളരെ താൽപര്യമുണ്ടെന്ന് കുറിച്ചിരുന്നു. മദർ തെരേസയെക്കുറിച്ചുള്ള മനോഹരമായ ഓർമകൾ തനിക്കുണ്ടെന്നും തന്‍റെ ചിന്തകളിൽ അവരുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലെ എയ്ഡ്സ് രോഗികൾക്കു വേണ്ടി പ്രവർത്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഈ കത്തിൽ അവർ വ്യക്തമാക്കുന്നു.

   First published:
   )}