കോളജിലെ ആർത്തവ പരിശോധന; പ്രിൻസിപ്പൽ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

പ്രിൻസിപ്പൽ, കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

News18 Malayalam | news18-malayalam
Updated: February 18, 2020, 10:31 AM IST
കോളജിലെ ആർത്തവ പരിശോധന; പ്രിൻസിപ്പൽ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
News18
  • Share this:
അഹമ്മദാബാദ്: വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളേജിലെ പ്രിന്‍സിപ്പൽ ഉള്‍പ്പടെ നാലു പേർ അറസ്റ്റിൽ. പ്രിൻസിപ്പൽ, കോര്‍ഡിനേറ്റര്‍, സൂപ്പര്‍വൈസര്‍, വനിതാ പ്യൂണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ റീത്താ റാണിങ്ക, ഹോസ്റ്റര്‍ റെക്ടര്‍ റമീല ബെന്‍, പ്യൂണ്‍ നൈന എന്നിവരെ അന്വേഷണവിധേയമായി കോളേജ് മാനേജ്‌മെന്റ് ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോളേജുമായി ബന്ധമില്ലാത്ത അനിത എന്ന യുവതിക്കെതിരെയും എഫ് ഐ ആറില്‍ പരാമര്‍ശമുണ്ട്.

ആര്‍ത്തവകാലത്ത് ഹോസ്റ്റല്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥിനികള്‍ തയ്യാറാകുന്നില്ല എന്നാരോപിച്ച് കഴിഞ്ഞ ആഴ്ച വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിച്ച് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്. ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറി എന്നാരോപിച്ചായിരുന്നു പരിശോധന.

Also Read പെൺകുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച് ആർത്തവ പരിശോധന; സംഭവം കോളേജ് ഹോസ്റ്റലിൽ

ആര്‍ത്തവ വിലക്കിനുള്ള സമ്മതം വിദ്യാര്‍ത്ഥിനികളില്‍ നിന്ന് കോളേജ് അധികൃതര്‍ നേരത്തെ തന്നെ വാങ്ങിയിരുന്നു എന്നാണ് കോളേജ് അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. ആര്‍ത്തവ സമയത്ത് ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനും കിടക്കയില്‍ കിടന്നുറങ്ങുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രവേശന സമയത്താണ് പെണ്‍കുട്ടികളില്‍ നിന്ന് ഇതിനുള്ള സമ്മതം വാങ്ങിയിരിക്കുന്നത്.

സംഭവത്തിൽ  ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍