• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയം; സ്വകാര്യ മെഡിക്കൽ കോളേജുകൾ സുപ്രീംകോടതിയിൽ

സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി കഴിഞ്ഞദിവസം ഉത്തരവ് ഇറക്കിയിരുന്നു.

news18
Updated: July 7, 2019, 11:52 AM IST
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയം; സ്വകാര്യ മെഡിക്കൽ കോളേജുകൾ സുപ്രീംകോടതിയിൽ
സുപ്രീം കോടതി
  • News18
  • Last Updated: July 7, 2019, 11:52 AM IST IST
  • Share this:
#എം. ഉണ്ണികൃഷ്ണൻ

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിന് എതിരെ സ്വകാര്യ മെഡിക്കൽ കോളേജുകൾ സുപ്രീംകോടതിയെ സമീപിച്ചു. ഫീസിന്‍റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ കൗൺസിലിംഗ് ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്‍റ് അസോസിയേഷൻ ആണ് റിട്ട് ഹർജി ഫയൽ ചെയ്തത്.

സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി കഴിഞ്ഞദിവസം ഉത്തരവ് ഇറക്കിയിരുന്നു. മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം വർദ്ധിപ്പിച്ചാണ് എല്ലാ കോളേജുകളിലും ഫീസ്. എന്നാൽ ഫീസ് നിർണയ സമിതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈകോടതിയിൽ അപ്പീൽ നൽകാൻ നിയമപരമായ അവകാശം ഉണ്ടെന്നും, ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഫീസ് അന്തിമം അല്ലെന്നുമാണ് മാനേജ്‌മെന്‍റുകളുടെ വാദം.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതി: കൊച്ചിയിൽ വൈദികൻ അറസ്റ്റിൽ

മെഡിക്കൽ ഫീസിന്‍റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ കൗൺസിലിംഗ് ആരംഭിക്കരുതെന്ന് റിട്ട് ഹർജി നൽകിയ കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്‍റ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കൗൺസിലിംഗ് വൈകുമെന്ന ആശങ്ക ഉണ്ടെങ്കിൽ കഴിഞ്ഞവർഷം സുപ്രീംകോടതി നിശ്ചയിച്ച ഫീസിൽ പ്രവേശനം നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം.

ബാങ്ക് ഗ്യാരന്‍റി ഉൾപ്പടെ 11 ലക്ഷം രൂപ വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റാൻ മുമ്പ് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞദിവസം ഫയൽ ചെയ്ത ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്‍റ് അസോസിയേഷൻ നാളെ സുപ്രീംകോടതിയിൽ ആവശ്യപ്പെടും.

Loading...

ഫീസ് നിർണയ സമിതിയുടെ തീരുമാനത്തിന് എതിരെ ക്രിസ്ത്യൻ മാനേജ്‌മെന്‍റുകളും ഈ ആഴ്ച സുപ്രീംകോടതിയെ സമീപിക്കും.

First published: July 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...