നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Karnataka Private Schools | ഫീസ് അടയ്ക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാൻ ഒരുങ്ങി കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകള്‍ 

  Karnataka Private Schools | ഫീസ് അടയ്ക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാൻ ഒരുങ്ങി കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകള്‍ 

  കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ട സ്‌കൂള്‍ ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ രക്ഷിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

  • Share this:
   ഫീസ് അടയ്ക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകള്‍ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നു. കര്‍ണാടകയിലെ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകള്‍ (KAMS) ആണ് അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ട സ്‌കൂള്‍ ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ രക്ഷിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

   നിലവിലുള്ള സ്‌കൂളില്‍ നിന്ന് മാറാന്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കെഎഎംഎസ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎഎംഎസില്‍ അംഗത്വമുള്ള സ്‌കൂളുകളുമായി അടുത്തിടെ നടത്തിയ യോഗത്തിലാണ് തീരുമാനം.

   ''നിലവിലുള്ള സ്‌കൂളുകളില്‍ നിന്ന് തങ്ങളുടെ കുട്ടികളെ മാറ്റുന്നതിനുള്ള ശ്രമത്തില്‍, ടിസിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ ഫീസ് കുടിശ്ശിക തീര്‍ക്കാതിരുന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ 'വഞ്ചന' കേസില്‍ പോലീസില്‍ പരാതി നല്‍കും,'' എന്ന് കെഎഎംഎസ് ജനറല്‍ സെക്രട്ടറി ഡി ശശികുമാര്‍ ദി ഹിന്ദുവിനോട് പറഞ്ഞു.

   പൊതുവിദ്യാഭ്യാസ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്‌കൂളില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍മാരോട് (ബിഇഒ) നിര്‍ദേശിച്ചിരുന്നു. കോവിഡ് പകര്‍ച്ചവ്യാധി സമയത്ത് ഉണ്ടായ നഷ്ടം നികത്താന്‍ അമിതമായ ഫീസ് ആവശ്യപ്പെട്ട് നിരവധി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ടിസികള്‍ നല്‍കാന്‍ വിസമ്മതിച്ചതായി പാരന്റ് അസോസിയേഷനുകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

   2019-2020 അധ്യയന വര്‍ഷത്തേക്ക് ഈടാക്കുന്ന ട്യൂഷന്‍ ഫീസിന്റെ 85 ശതമാനവും സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈടാക്കാന്‍ സെപ്റ്റംബറില്‍ കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കോവിഡ് -19 പകര്‍ച്ചവ്യാധി കാരണം അക്കാദമിക് സെഷനുകള്‍ ഓണ്‍ലൈനില്‍ നടന്നതിനാല്‍ ഉപയോഗശൂന്യമായി ശേഷിക്കുന്ന സൗകര്യങ്ങളുടെ പേരില്‍ 15% കിഴിവ് നല്‍കാന്‍ സ്‌കൂളുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

   ഒമ്പത് കുട്ടികളുടെ രക്ഷിതാക്കള്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തെ ഫീസ് അടച്ചിട്ടില്ലെന്ന് നോര്‍ത്ത് ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിലെ മാനേജ്‌മെന്റ് അംഗം ദി ഹിന്ദുവിനെ അറിയിച്ചു. ചില രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്കും മറ്റു ചിലര്‍ മുന്‍ ട്യൂഷന്‍ ഫീസ് നല്‍കാതെ സ്‌കൂളിന്റെ അതേ ട്യൂഷന്‍ ഫീസ് ഉള്ള മറ്റ് സ്വകാര്യ സ്‌കൂളുകളിലേക്കും മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് ഞങ്ങളെപ്പോലുള്ള മാനേജ്‌മെന്റുകളോട് കാണിക്കുന്ന കടുത്ത അനീതിയാണ്' എന്ന് അദ്ദേഹം പറയുന്നു.

   കെഎഎംഎസ് പ്രസ്താവനകളെ രക്ഷിതാക്കളുടെ അസോസിയേഷന്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. വിഷയം കോടതിയില്‍ എത്തിയാല്‍ ഫീസ് നിരക്കുകള്‍ എങ്ങനെ നിശ്ചയിച്ചു എന്നതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരാകുമെന്നും വോയ്സ് ഓഫ് പേരന്റ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
   Published by:Jayashankar AV
   First published: